തെരുവുനായ ആക്രമണം: പ്രതിരോധ നടപടികളില്‍ ആശയക്കുഴപ്പം
1572331
Thursday, July 3, 2025 12:05 AM IST
തിരുവന്‍വണ്ടൂര്‍: പഞ്ചായത്തില്‍ പേ വിഷബാധ സ്ഥിരീകരിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോഴും പ്രതിരോധ നടപടികളില്‍ ആശയക്കുഴപ്പം. അഞ്ചാം വാര്‍ഡിലെ വയോധികന് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് പേ വിഷബാധയേറ്റത്. സ്ഥിരീകരണത്തിനുശേഷം പ്രതിരോധ നടപടികളുമായി ഇറങ്ങിയ പഞ്ചായത്തും ആരോഗ്യവകുപ്പും വീടുകളിലെത്തി നായകള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്കി.
പഞ്ചായത്തുവക ഉടമസ്ഥര്‍ക്കായി ബോധവത്കരണ ക്ലാസുമുണ്ട്. എന്നാല്‍, പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ക്കായി ഒരു പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടില്ല. വയോധികനെ ആക്രമിച്ച നായയടക്കം ഇക്കൂട്ടത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ക്ഷീര കര്ഷകരടക്കമുള്ളവരും ആശങ്കയിലാണ്. വളര്‍ത്തു മൃഗങ്ങള്‍ക്ക് മാത്രമായി വാക്സിനേഷന് നല്കിയ പഞ്ചായത്ത് തീരുമാനത്തില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
ഇരമല്ലിക്കര മുതല്‍ പ്രാവിന്കൂട് ജംഗ്ഷന് വരെ നൂറിനടുത്ത് തെരുവുനായ്ക്കളാണ് വിലസുന്നത്. ഇവ സ്കൂള്‍ കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്.