മത്സ്യബന്ധനത്തിനിടെ ഉടക്കിൽപ്പെട്ട് വല നശിച്ചു
1572681
Friday, July 4, 2025 4:54 AM IST
അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഉടക്കിൽപ്പെട്ട് വല നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പാർവതി വീട്ടിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള പാർവതി എന്ന ഇൻബോർഡ് വള്ളത്തിലെ വലയാണ് നശിച്ചത്. ഇന്നലെ കായംകുളം പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം. 45 ഓളം തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളമുടമ പറഞ്ഞു. കപ്പലപകടത്തെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ ഉടക്കിയതാണ് വല തകരാൻ കാരണമെന്ന് സൂചനയുണ്ട്.