കാ​യം​കു​ളം: ബംഗളൂരുവില്‍നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 29 ഗ്രാം ​എം​ഡി​എം​എ​യു​മാ​യിയു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി കൊ​ല്ല​ക​യി​ല്‍ സ​ഞ്ജു എ​ന്നു വി​ളി​ക്കു​ന്ന സൂ​ര്യ​നാ​രാ​യ​ണ​ൻ (23) ആ​ണ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കേ​സി​ൽ കാ​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, അ​ഖി​ല്‍ അ​ജ​യ​ന്‍ എ​ന്നീ യു​വാ​ക്ക​ളെ​യാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച മു​മ്പ് ചാ​രും​മൂ​ട് പാ​ല​മൂ​ട് ജം​ഗ്ഷ​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍നി​ന്നു ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബംഗ ളൂ​രുവിൽനി​ന്നു എം​ഡി​എം​എ വാ​ങ്ങാ​ന്‍ ഇ​ട​പാ​ടു ചെ​യ്തു കൊ​ടു​ത്ത​ത് സ​ഞ്ജു എ​ന്നു വി​ളി​ക്കു​ന്ന സൂ​ര്യ​നാ​രാ​യ​ണ​നാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

യു​വാ​ക്ക​ളു​ടെ അ​റ​സ്റ്റ് വി​വ​രം അ​റി​ഞ്ഞ സ​ഞ്ജു മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. കാ​യം​കു​ള​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽനി​ന്നു​മാ​ണ് നൂ​റ​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ‌​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. 2022 മു​ത​ല്‍ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ടി​പി​ടി, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, കൊ​ല​പാ​ത​കശ്ര​മം, ല​ഹ​ള​യു​ണ്ടാ​ക്ക​ല്‍, ല​ഹ​രി​ക്ക​ട​ത്തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും കാ​യം​കു​ളം ചേ​രാ​വ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ഗു​ണ്ടാ​സം​ഘ​മു​ണ്ടെ​ന്നും ബംഗളൂ രുവിൽനി​ന്നു ല​ഹ​രി ഇ​ട​പാ​ടു ന​ട​ത്തു​ന്ന​തി​ലെ പ്ര​ധാ​നി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു മാ​സം മു​മ്പ് വീ​ടി​നു പു​റ​കു​വ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്ന ഇ​യാ​ളു​ള്‍​പ്പെ​ടെ ആ​റു ഗു​ണ്ട​ക​ളെ കാ​യം​കു​ളം പോ​ലീ​സ് 6 ഗ്രാം ​ച​ര​സ് സ​ഹി​തം പി​ടി​കൂ​ടി​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാ​രി​ല്‍നി​ന്നു പ​ണം വാ​ങ്ങി ബംഗളൂരുവി ല്‍ ഇ​ട​നി​ല​ക്കാ​രെ അ​യ​ച്ച് എം​ഡി​എം​എ വ​രു​ത്തി ചെ​റു​കി​ട വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​യാ​ളു​ടെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​തി​നെ ത്തുട​ർ​ന്ന് റി​മാ​ൻ​ഡ് ചെ​യ്തു. സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ശ​ര​ത്.​എ, അ​ഖി​ല്‍ മു​ര​ളി, ക​ലേ​ഷ്.​കെ, ജം​ഷാ​ദ്. എ​സ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.