പ്രതിഭാസംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും
1572689
Friday, July 4, 2025 4:55 AM IST
എടത്വ: സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാസംഗമവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും നടന്നു. എടത്വ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ ഡോ. ജി. ഇന്ദുലാൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞവർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും അനുമോദിച്ചു.
ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്, പിടിഎ പ്രസിഡന്റ് ജയൻ ജോസഫ്, പൂർവാധ്യാപകൻ മാത്യു ടോജോ തോമസ്, സ്റ്റാഫ് സെക്രട്ടറി അനുജ. കെ. ഫ്രാൻസിസ്, കൺവീനർ സജീവ് കെ. തോമസ് എന്നിവർ പ്രസംഗിച്ചു.