തലവടി ചുണ്ടൻ സമ്മാന കൂപ്പൺ വിതരണവും ജേഴ്സി പ്രകാശനവും
1572677
Friday, July 4, 2025 4:54 AM IST
എടത്വ: തലവടി ചുണ്ടൻവള്ള സമിതിയുടെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്റെയും ആഭിമുഖത്തിൽ സമ്മാന കൂപ്പൺ വിതരണവും ജേഴ്സി പ്രകാശനവും നടന്നു. എടത്വ പാഷൻസ് ഹോട്ടൽസിൽ നടന്ന ചടങ്ങിൽ വള്ളസമിതി സെക്രട്ടറി കെ.ആർ. ഗോപകുമാർ പാഷൻസ് ഹോട്ടലുടമ പ്രിനു ശാന്തപ്പന് കൂപ്പൺ കൈമാറി ഉദ്ഘാടനം ചെയ്തു.
ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, കൺവീനർമാരായ അരുൺ പുന്നശേരി, പി.ഡി. രമേഷ് കുമാർ, ജോജി വൈയലപിള്ളി, കമ്മിറ്റി അംഗങ്ങളായ ജോമോൻ ചക്കലയിൽ, ഷിനു പട്ടുറുപറമ്പിൽ, പ്രദീപ് കുരുന്തോട്ടിക്കൽ, കലേഷ് കമൽ എന്നിവർ പങ്കെടുത്തു.