വീണാ ജോർജിനെ പദവിയിൽനിന്ന് നീക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1572676
Friday, July 4, 2025 4:54 AM IST
ചാരുംമൂട്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടഭാഗം തകർന്ന് ഒരു വീട്ടമ്മ മരിച്ച സംഭവത്തെ നിസാരവത്കരിച്ച് ഒരു ജീവൻ നഷ്ടമാകാൻ വഴിവച്ച ആരോഗ്യമന്ത്രി വീണാ ജോർജിനെ പദവിയിൽനിന്ന് നീക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിൽ അടിയന്തരമായി ശുദ്ധികലശനം നടത്തണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.