തുമ്പോളി സെന്റ് തോമസ് പള്ളിയിൽ തിരുനാൾ
1572680
Friday, July 4, 2025 4:54 AM IST
ആലപ്പുഴ: മരിയൻ തീർഥാടനകേന്ദ്രമായ തുമ്പോളി സെന്റ് തോമസ് പള്ളിയിൽ വിശുദ്ധ തോമസിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുനാൾ ഇന്നു മുതൽ 6 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.30ന് ജപമാല, പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്-വികാരി ഫാ. പോൾ ജെ. അറയ്ക്കൽ. തുടർന്ന് നൊവേന, ദിവ്യബലി, ലിറ്റനി -ഫാ. സന്തോഷ് പുളിക്കൽ. മുഖ്യപ്രഭാഷകൻ-ഫാ. ജോസഫ് അൽഫോൻസ് കൊല്ലാപറമ്പിൽ. നാളെ രാവിലെ 6.30ന് ദിവ്യബലി, നൊവേന, വൈകുന്നേരം 5.15ന് ജപമാല, നൊവേന, ദിവ്യബലി, ലിറ്റനി-ഫാ. അലക്സ് ജോസഫ്, പ്രഭാഷണം-ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ.
ആറിന് രാവിലെ ആറിന് ദിവ്യബലി. വൈകുന്നേരം 3.30ന് തിരുനാൾ ദിവ്യബലി-ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ. മുഖ്യപ്രഭാഷണം-ഫാ. റെയ്നോൾഡ് വട്ടത്തിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കടൽ വെഞ്ചരിപ്പ്, ദിവ്യകാരുണ്യ ആശീർവാദം.