എടത്വ: എസി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന എ​ല്ലാ ബൈ​റോ​ഡു​ക​ളും ഉ​യ​ര്‍​ത്ത​ണ​മെ​ന്നും ക​നാ​ല്‍ അ​ടി​യ​ന്തര​മാ​യി തു​റ​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യി​ട്ടും കു​ട്ട​നാ​ട്ടു​കാ​ര്‍​ക്ക് ഒ​രു ബൈ​റോ​ഡി​ല്‍നി​ന്നു​ പോ​ലും എസി റോ​ഡി​ലേ​ക്ക് ക​യ​റാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

മു​ട്ടാ​ര്‍ സെ​ന്‍​ട്ര​ല്‍ റോ​ഡ്, മു​ട്ടാ​ര്‍ മി​ത്ര​ക്ക​രി- മാ​മ്പു​ഴ​ക്ക​രി -ജീ​മം​ഗ​ലം റോ​ഡ്, പു​ളിങ്കു​ന്ന്-​പ​ള്ളിക്കൂ​ട്ടു​മ്മ റോ​ഡ് എ​ന്നി​വ എ​സി റോ​ഡു​മാ​യി വ​ള​രെ താ​ഴ്ന്നുകി​ട​ക്കു​ക​യാ​ണ്. മു​ട്ടാ​ര്‍ സെ​ന്‍​ട്ര​ല്‍ റോ​ഡി​ല്‍ സ​ഹൃ​ദ​യ ജം​ഗ്ഷ​ന്‍ മു​ത​ല്‍ കൈ​ത​ത്തോ​ടു ജം​ഗ്ഷ​ന്‍ വ​രെ ചെ​റു​മ​ഴ​യ​ത്തും വെ​ള്ള​കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തോ​ടെ മു​ട്ടാ​ര്‍ ജ​ന​ത ഒ​റ്റ​പ്പെ​ട്ടു പോ​കു​ന്ന​തും പ​തി​വാ​ണ്.

മു​ട്ടാ​ര്‍-​മി​ത്ര​ക്ക​രി-​മാ​മ്പു​ഴ​ക്ക​രി-​ജീ​മം​ഗ​ലം റോ​ഡി​ന്‍റെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ഥ​മ​ല്ല. ഇ​പ്പോ​ഴും റോ​ഡി​ലെ വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. ക​റു​ക​യി​ല്‍ ജം​ഗ്ഷ​നി​ല്‍ വെ​ള്ള​കെ​ട്ടാ​ണ്. ജീ​മം​ഗ​ലം ക​ലു​ങ്ക് നി​ര്‍​മാണോ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ലു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ഒ​രു നി​ര്‍​മാ​ണ​വും ന​ട​ന്നി​ല്ല. എ​സി ക​നാ​ലി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള മു​ട്ടാ​ര്‍, മി​ത്ര​ക്ക​രി, ത​ല​വ​ടി, രാ​മ​ങ്ക​രി, കൊ​ടു​പ്പു​ന്ന, ച​മ്പ​ക്കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യാ​ല്‍ വെ​ള്ളം ഒ​ഴി​കിമാ​റാ​ത്ത സ്ഥി​തി​യാ​ണ്. ക​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നാ​ല്‍ മാ​ത്ര​മേ വെ​ള്ളം ഒ​ഴു​കി​മാ​റി ജ​ല​നി​ര​പ്പ് താ​ഴു​ക​യു​ള്ളൂ.

എ​ന്നാ​ല്‍, അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. എ​സി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​റോ​ഡു​ക​ള്‍ ഉ​യ​ര്‍​ത്തി സ്ഥാ​പി​ച്ച് ക​നാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി തു​റ​ക്കാ​നു​ള്ള ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ജ​ന​കീ​യ പ്ര​തി​രോ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

മു​ട്ടാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് സി. ​ജോ​സ​ഫ് ചി​റ​യി​ല്‍​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഡോ​ളി സ​ക്ക​റി​യ ചീ​രം​വേ​ലി​ല്‍, ബി​ന്‍​സി ഷാ​ബു മു​ട്ടും​പ്പു​റം, ചാ​ച്ച​പ്പ​ന്‍ മാ​വേ​ലി തു​രു​ത്തേ​ല്‍, ജോ​ര്‍​ജ് തോ​മ​സ് മ​ണ​ലി​ല്‍, മാ​ത്യു എം. ​വ​ര്‍​ഗീസ് മു​ണ്ടയ്​ക്ക​ല്‍, ജോ​സ​ഫ് മാ​ത്യു ശ്രാ​മ്പി​ക്ക​ല്‍, ജേ​ക്ക​ബ് പി. ​മാ​ത്യു തോ​ട്ട​യ്ക്കാ​ട്ടു​പു​ത്ത​ന്‍​ക​ളം, എ.​ഡി. അ​ല​ക്‌​സാ​ണ്ട​ര്‍ ആ​റ്റു​പ്പു​റം, കു​ഞ്ഞു​മോ​ന്‍ മ​ണ​ലി​പ്പ​റ​മ്പി​ല്‍, ലൗ​ലേ​ഷ് സി. ​വി​ജ​യ​ന്‍, സേവ്യ​ര്‍​കു​ട്ടി മോ​ളി​പ്പ​ട​വി​ല്‍, ബാ​ബു പാ​ക്ക​ള്ളി, എം.​പി. ആ​ന്‍റ​ണി മു​ണ്ട​യ്ക്ക​ല്‍, മോ​ളി​മ്മ സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.