നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറി കുട്ടിയുൾപ്പെടെ നാലു പേർക്കു പരിക്ക്
1572949
Friday, July 4, 2025 11:40 PM IST
മുതുകുളം: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്കു പാഞ്ഞുകയറി അമ്മയും രണ്ടു വയസുകാരനായ മകനും ഉൾപ്പെടെ നാലു പേർക്കു പരിക്ക്. മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മുതുകുളം, കണ്ണമ്പള്ളി ഭാഗത്ത് താമസിക്കുന്ന ആതിര (28), മകൻ ആദവ് (രണ്ട്) ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ എന്നിവർക്കാണ് പരിക്കേറ്റത്.
റോഡരികിൽ സ്കൂൾബസ് കാത്തുനിന്ന അമ്മയ്ക്കും മകനും ഇടയിലേക്ക് അമിതവേഗതയിലെത്തിയ പൾസർ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആതിരയുടെ തലയ്ക്കും കൈകൾക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കുഞ്ഞ് ആദവിന്റെ തലയ്ക്കാണ് പരിക്ക്. നാട്ടുകാർ ഉടൻതന്നെ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.