തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷക സഭയും
1572944
Friday, July 4, 2025 11:40 PM IST
ചെങ്ങന്നൂര്‍: നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ തിരുവാതിര ഞാറ്റുവേല ചന്തയും കര്‍ഷക സഭയും ഐക്കാട് പാലത്തിനു സമീപമുള്ള ഇടനാട് - പുത്തന്‍കാവ് കര്‍ഷക വെള്ളിയാഴ്ച വിപണിയില്‍ നടന്നു. നഗരസഭാ വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി സജന് അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് റിജോ ജോണ്‍ ജോര്‍ജ്, മുന്‍ വൈസ് ചെയര്മാന് മനീഷ് കീഴാമഠത്തില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന് തോമസ്, നഗരസഭ കൃഷി അസിസ്റ്റന്റ് ആര്. അനില്‍കുമാര്‍, മുന്‍ കൗണ്‍സിലറും വിപണിയുടെ പ്രസിഡന്റുമായ ജോസ് കെ. ജോര്‍ജ്, ട്രഷറര്‍ വിനു വി. ജോണ്‍, ഫാ. ഷിബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ചു പച്ചക്കറിവിത്തുകള്‍, തെങ്ങിന്‍തൈകള്‍, കുരുമുളകുതൈകള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്തു.