സാംസണ് ജേക്കബ് പ്രസിഡന്റ്, മെജോ ഫ്രാന്‍സിസ് സെക്രട്ടറി
1572945
Friday, July 4, 2025 11:40 PM IST
ചേര്‍ത്തല: റോട്ടറി ക്ലബ് ഓഫ് ചേര്‍ത്തലയുടെ പുതിയ പ്രവര്‍ത്തനവര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ആറിനു വൈകിട്ട് റോട്ടറി ഹാളില്‍ നടക്കും. സാംസണ് ജേക്കബ് പ്രസിഡന്റും മെജോ ഫ്രാന്‍സിസ് സെക്രട്ടറിയും അജീഷ് ഗോപിനാഥ് ട്രഷററുമായുള്ള ഭരണസമിതിയാണ് ചുമതലയേല്‍ക്കുന്നത്. സ്ത്രീ ശക്തീകരണത്തിനു പ്രാധാന്യം നല്‍കിയുള്ള സാമൂഹിക സേവന പദ്ധതികളാണ് പുതിയ വര്‍ഷത്തില്‍ ക്ലബ് ഏറ്റെടുക്കുന്നതെന്ന് പ്രസിഡന്റ് സാംസണ് ജേക്കബ്, സെക്രട്ടറി മെജോ ഫ്രാന്‍സിസ്, ട്രഷറര്‍ അജീഷ് ഗോപിനാഥ്, പദ്ധതികള്‍ക്കു നേതൃത്വം നല്കുന്ന ഡോ. കെ. ഷൈലമ്മ, ഡോ. ബിജു മല്ലാരി, ശിവന്‍കുട്ടി നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്ത്രീകള്‍ക്കായി ഓപ്പോള് എന്ന പേരില്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. കാന്‍സര്‍ രോഗനിര്‍ണയത്തിനായി മാമോഗ്രാം യൂണിറ്റുകളടക്കം സ്ഥാപിക്കാന്‍ പിന്കത്തോണ് പദ്ധതി നടപ്പാക്കും. ഡോ. ചിത്രതാര ഗംഗാധരനാണ് ഇതിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നത്. തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ മെഗാ തൊഴില്‍മേളയും നിര്‍ധനരായവര്‍ക്കു വീടു നിര്‍മിച്ചു നല്കുന്ന ഉദയകിരണ്‍ പദ്ധതിയും നടപ്പാക്കുന്നുണ്ട്.
ചുമതലയേല്‍ക്കല്‍ സമ്മേളനത്തില്‍ ഡോ.വി.പി. ഗംഗാധരന് മുഖ്യാതിഥിയായി ഉദയകിരണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. പുതിയ വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്യും.