ജേഴ്സികൾ വിതരണം ചെയ്തു
1573274
Sunday, July 6, 2025 3:23 AM IST
ആലപ്പുഴ: അടുത്ത സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമുകളെ തെരഞ്ഞെടുക്കുന്ന ബാസ്കറ്റ്ബോൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആലപ്പി ബാസ്കറ്റ്ബോൾ അസോസിയേഷന്റെ (എഡിബിഎ) ആഭിമുഖ്യത്തിൽ ജേഴ്സികൾ വിതരണം ചെയ്തു.
പട്ടണ ചത്വരത്തിലെ ബാബു ജെ. പുന്നൂരാൻ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടത്തിയ സമ്മേളനത്തിൽ മെഡിവിഷൻ മാനേജിംഗ് ഡയറക്ടർ ബിബു ബി. പുന്നൂരാൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് റോണി മാത്യു അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ ഈ വർഷത്തെ പുതിയ പ്രസിഡന്റ് ജെ. വെങ്കിടാചലം, സെക്രട്ടറി അനിൽ എസ്. പൈ എന്നിവർ മുഖ്യാതിഥികളായിരുന്നു. സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് സേവ്യർ, ബ്രിജിറ്റ് ജോസഫ്, എം. ബിനു, എസ്. ഷഹബാസ്, ബി. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.