വായനപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും
1573271
Sunday, July 6, 2025 3:22 AM IST
ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ സമാപനവും ഐവി ദാസ് അനുസ്മരണവും നാളെ വൈകുന്നേരം 3.30ന് പഴവീട് വിജ്ഞാനപ്രദായിനി വായനശാലയില്‍ എച്ച്. സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. ഉത്തമന് അധ്യക്ഷത വഹിക്കും.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം സി. കെ. സുധാകരപ്പണിക്കര്‍ ഐ.വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അലിയാര് എം. മാക്കിയില്‍, വാര്‍ഡ് കൗണ്‍സിലര്‍ ആര്. രമേശ്, കെ.കെ. സുലൈമാന്‍, അജയ് സുധീന്ദ്രന്‍, ദീപ്തി അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും.