മുഖ്യമന്ത്രിക്ക് ധാർമികതയുണ്ടോയെന്ന് സിപിഎം പ്രവർത്തകർ ചിന്തിക്കണം: സന്ദീപ് വാര്യർ
1573277
Sunday, July 6, 2025 3:23 AM IST
കായംകുളം: കേരളത്തിൽ മെഡിക്കൽ കോളജ് കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് ദ്രവിച്ച് തകർന്നു വീഴുകയും സാധാരണ മനുഷ്യജീവനുകൾ പൊലിയുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടികൾ ചെലവഴിച്ച് മുഖ്യമന്ത്രി സകുടുംബം അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിൽ ധാർമികതയുണ്ടോ എന്ന് സിപിഎം പ്രവർത്തകർ ചിന്തിക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
അങ്കണവാടികളിലേക്ക് അനർഹരേയും ജനപ്രതിനിധികളെയും നിയമവിരുദ്ധമായി നിയമിച്ചതിനെതിരേ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റികൾ ദേവികുളങ്ങര പഞ്ചായത്ത് പടിക്കൽ നടത്തിയ ഏക ദിന ഉപവാസസമര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജു ഡേവിഡ് അധ്യക്ഷത വഹിച്ചു. എസ്. രാജേന്ദ്രൻ, ചിരപ്പുറത്ത് മുരളി, അരിത ബാബു, എസ്. ബിന്ദിഷ്, എ. ശുഭദേവ്, ധനേഷ് കൃഷ്ണ, സ്വാമിനാഥൻ ഉണ്ണിത്താൻ, സുശീല വിശ്വംഭൻ, പദ്മകുമാർ കുറുപ്പ്, സന്തോഷ് ചക്കാലത്തറ, ചിന്തു ശാന്തൻ, അഖിൽദേവ്, ലീന രാജു, മിനിമോഹൻ, ബാബു തങ്കൻ ചെറുവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.