കായംകുളം നഗരസഭയിലേക്ക് കോൺഗ്രസ് മാർച്ച്
1573275
Sunday, July 6, 2025 3:23 AM IST
കായംകുളം: നഗരസഭയിലെ ശുചിമുറി മാലിന്യ അഴിമതിയിലും അങ്കണവാടി വർക്കർമാരുടെ നിയമനത്തിൽ സ്വജനപക്ഷപാതവും ആരോപിച്ച് കോൺഗ്രസ് കായംകുളം നഗരസഭയിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ബി. ബാബു പ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ അഴിമതിയുടെ പരമ്പരസൃഷ്ടിച്ച് ചരിത്രം തിരുത്തിയ നഗരസഭാ ചെയർപേഴ്സൺ ഈ നാടിന് അപമാനമാണെന്നും ചെയർപേഴ്സൺ രാജിവയ്ക്കണമെന്നും ബാബുപ്രസാദ് ആവശ്യപ്പെട്ടു.
നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി. സൈനു ലാബ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ചിറപ്പുറത്ത് മുരളി, ഇ. സമീർ, എൻ. രവി, കറ്റാനം ഷാജി, ബിജു നസറുള്ള, ശോഭാ സുരേന്ദ്രൻ, ഷുക്കൂർ വഴിച്ചേരി, വള്ളിയിൽ റസാക്ക്, യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ, കെ. പുഷ്പദാസ്, വേലഞ്ചിറ സുകുമാരൻ, ശ്രീജിത്ത് പത്തിയൂർ, എസ്. രാജേന്ദ്രൻ, രാജൻ ചെങ്കിളി, സി. എസ്. ബാഷ, ബിധു രാഘവൻ, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.