എടത്വ: അ​മ്പ​ല​പ്പു​ഴ-പൊ​ടി​യാ​ടി റോ​ഡി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ട​ത്വ വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ നി​ല്‍​പ് സ​മ​രം ന​ട​ത്തു​ന്നു. എ​ട​ത്വ ടൗ​ണ്‍ ഗാ​ന്ധി സ്മൃ​തി​ക്കു സ​മീ​പം 12ന് ​രാ​വി​ലെ 9ന് ​പ്ര​സി​ഡന്‍റ് ഐ​സ​ക് എ​ഡ്വേ​ര്‍​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡന്‍റ് അ​ഡ്വ. ഐ​സ​ക് രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, ട്ര​ഷ​റ​ര്‍ കു​ഞ്ഞു​മോ​ന്‍ പ​ട്ട​ത്താ​നം, ക​ണ്‍​വീ​ന​ര്‍ സാ​ബു മാ​ത്യു ക​ള​ത്തൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. ഈ ​റോ​ഡി​ന്‍റെ നി​ര്‍​മാ​ണ കാ​ല​യ​ള​വി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​പ്പോ​ള്‍ അ​തു പ​രി​ഹ​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഉ​റ​പ്പുവ​രു​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ട​ത്വ വി​ക​സ​നസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​വേ​ദ​നം ന​ല്കി​യി​രു​ന്ന​താ​ണ്. ജ​ലനി​ര​പ്പ് ചെ​റി​യ രീ​തി​യി​ല്‍ ഉ​യ​ര്‍​ന്നാ​ല്‍ പോ​ലും ഇ​വി​ടെ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി ഗ​താ​ഗ​തത​ട​സം നേ​രി​ടു​ന്ന​ത് പ​തി​വ് സം​ഭ​വ​മാ​ണ്.

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സം​സ്ഥാ​നപാ​ത​യി​ല്‍ ഉ​ണ്ടാ​വു​ന്ന വെ​ള്ള​ക്കെ​ട്ടുമൂ​ലം കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് മു​ട​ങ്ങു​ന്ന​ത് നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ത്യാ​ഹി​ത സ​മ​യ​ങ്ങ​ളി​ല്‍ തി​രു​വ​ല്ല​യി​ലുള്ള പ്ര​ധാ​ന ആ​ശു​പ്ര​തി​ക​ളി​ല്‍ പോ​ലും എ​ത്താ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.