ചെ​ങ്ങ​ന്നൂ​ർ: ഓ​ൺ​ലൈ​ൻ ട്രേ​ഡിം​ഗ്: 1.3 കോ​ടി ത​ട്ടി​യെ​ടു​ത്ത പ്ര​തി പി​ടി​യി​ൽ. ഓ​ൺ​ലൈ​ൻ ട്രേ​ഡി​ംഗ് വ്യാ​പാ​ര​ത്തി​നാ​യി ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ചാ​റ്റ് ചെ​യ്ത് പ​ല​ത​വ​ണ​യാ​യി വെ​ൺ​മ​ണി സ്വ​ദേ​ശി​യു​ടെ കൈയിൽനി​ന്നും ഒ​രു കോ​ടി മു​പ്പ​തു ല​ക്ഷ​ത്തി ഇ​രു​പ​ത്തി​യ​യ്യാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് രാ​ജ​സ്ഥാ​ൻ ശ്രീ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ സു​നി​ലി​നെ (26) ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് പാ​ക്കി​സ്ഥാ​ൻ ബോ​ർ​ഡ​ർ ആ​യ ശ്രീ​ഗം​ഗാ​ന​ഗ​റി​ൽനി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ൺ​മ​ണി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ന്നീ​ട് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചെ​ങ്ങ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്രന്‍റെ നി​ർ​ദേശ​പ്ര​കാ​രം ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്. ന്യൂ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​ബാ​ഷ് ബാ​ബു, അ​ഗ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ. ​സു​ധീ​ർ , സ​ജി​കു​മാ​ർ, വി.​വി. വി​നോ​ദ്, സി​പി​ഒ​മാ​രാ​യ ബൈ​ജു സ്റ്റീ​ഫ​ൻ, സ​ന​ൽ, അ​നൂ​പ്, അ​ർ​ഫാ​സ് അ​ഷ​റ​ഫ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്ന​ത്.