ആ​ല​പ്പു​ഴ: 2025-2026 വ​ര്‍​ഷ​ത്തി​ലെ റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി കൊ​യ​ര്‍ സി​റ്റി പ്ര​സി​ഡ​ന്‍റാ​യി റോ​ട്ടെ​റി​യ​ന്‍ വ​ര്‍​ഗീ​സ് സേ​വ്യ​ര്‍, സെ​ക്ര​ട്ട​റി എ​സ്. ​പ​ത്മ​കു​മാ​ര്‍, ട്രഷറർ സാ​ജ​ന്‍ കെ.​ ജോ​ണ്‍ എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു. ആ​ല​പ്പു​ഴ റോ​ട്ട​റി ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങ് നി​യു​ക്ത റോ​ട്ട​റി ഗ​വ​ര്‍​ണ​ര്‍ കൃ​ഷ്ണ​ന്‍ ജി. ​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ട്ടെ​റി​യ​ന്‍ പി.​സി. ​ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ ​വ​ര്‍​ഷ​ത്തെ സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന പ്രോ​ജ​ക്ടു​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്ത വി​നോ​ദ്.​വി, മാ​ത്യു പി.​ജെ. സ​ജി​കു​മാ​ര്‍, പ​ദ്മ​കു​മാ​ര്‍, തോ​മ​സ് ആ​ന്‍റോ പു​ളി​ക്ക​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. അ​സി​. ഗ​വ​ര്‍​ണ​ര്‍ റോ​ട്ടെ​റി​യ​ന്‍ ആ​ന്‍റണി ഫെ​ര്‍​ണാ​ണ്ട​സ്, സി​ജു ജോ​യ്, രാ​ഗേ​ഷ് ച​ക്ര​പാ​ണി, ബാ​ല​ന്‍.​പി, രാ​ഗേ​ന്ദു രാ​ഗേ​ഷ്, സോ​ണി​യ സി​ജു, പ്രീ​തി സ​ജി, ടി.​സി.​ ജോ​സ​ഫ്, രാ​ജ​ന്‍ പീ​റ്റ​ര്‍, ല​യ സാ​ജ​ന്‍, എം.എ​സ്. റെ​ജി, പി.​ജി. ​റെ​യ്‌​നോ​ള്‍​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.