രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ചു മ​റി​ഞ്ഞു
Monday, May 20, 2019 10:04 PM IST
തു​റ​വൂ​ർ: രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മീ​ഡി​യ​നി​ലി​ടി​ച്ചു മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ പൊ​ന്നാം വെ​ളി ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ പ​റ​ന്താ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ച്ചി​യി​ലെ അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ആം​ബു​ല​ൻ​സി​നു മു​ന്നി​ൽ പോ​യ കാ​ർ പെ​ട്ടെ​ന്ന് വ​ല​തു​ഭാ​ഗ​ത്തേ​ക്കു നീ​ക്കി​യ​പ്പോ​ൾ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കു​വാ​ൻ ആം​ബു​ല​ൻ​സ് വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മീ​ഡി​യ​നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മീ​ഡി​യ​നി​ലെ വൈ​ദ്യു​തി വി​ള​ക്ക് പോ​സ്റ്റ് ത​ക​ർ​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പ​ട്ട​ണ​ക്കാ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. മ​റ്റൊ​രു ആം​ബു​ല​ൻ​സി​ൽ രോ​ഗി​യേ​യും ബ​ന്ധു​ക്ക​ളേ​യും അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​രി​ക്കേ​റ്റ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ടൂ​ർ പ​ന്ത​ൽ സ്വ​ദേ​ശി ര​തീ​ഷി​നെ ചേ​ർ​ത്ത​ല​യി​ലെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.