47 പു​ലി​മു​ട്ടു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കും
Friday, June 14, 2019 10:34 PM IST
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളാ​യ ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ 47 പു​ലി​മു​ട്ടു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​ർ വി​ളി​ക്കും.
പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യ​ത്. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട്ട​ച്ചാ​ലി​ൽ 13ഉം, ​ആ​റാ​ട്ടു​പു​യി​ൽ 21ഉം, ​പ​തി​യാം​ക​ര​യി​ൽ 13ഉം ​വി​തം പു​ലി​മു​ട്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി 80 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ൽ, രാ​മ​ഞ്ചേ​രി, ന​ല്ലാ​നി​ക്ക​ൽ, എ​കെ​ജി ജം​ഗ്ഷ​ൻ, ആ​റാ​ട്ടു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ​ട​ങ്ങ​ളി​ലും തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ പ​ല്ല​ന, പു​ല​ത്ത​റ, കു​മാ​ര​കോ​ടി, പാ​നൂ​ർ, തോ​പ്പി​ൽ മു​ക്ക്, ചേ​ല​ക്കാ​ട്, മ​ധു​ക്ക​ൽ തു​ട​ങ്ങി ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി സ്ഥ​ല​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി അ​ടി​യ​ന്ത​ര​മാ​യി നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
വീ​ടു​ക​ൾ​ക്ക് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​മാ​യി മ​ണ​ൽ​ചാ​ക്കു​ക​ൾ​ക്ക് പ​ക​രം ക​രി​ങ്ക​ല്ലു​ക​ൾ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ൽ​തീ​ര​ത്തെ വീ​ടു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച എ​മ​ർ​ജ​ൻ​സി ഫ​ണ്ടി​ൽ നി​ന്നും കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ന് 72 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ഒ​രു കോ​ടി രൂ​പ ആ​ക്കാ​നും ക​ട​ൽ ഭി​ത്തി ഇ​ല്ലാ​ത്ത പ​ല്ല​ന, കോ​ട്ട​മു​റി, പാ​നൂ​ർ, പ​തി​യാ​ങ്ക​ര എ​ന്നി​വ​ട​ങ്ങ​ളി​ലെ വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച 15 ല​ക്ഷം രൂ​പ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ൽ ഇ​ത് 60 ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ർ​ത്താ​നും തീ​രു​മാ​നി​ച്ചു. ക​ട​ൽ​തീ​ര​ത്തു നി​ന്നു മാ​റി താ​മ​സി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യു​ടെ സ്കീ​മി​ൽ താ​ത്പ​ര്യ​മു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ സ​മ്മ​ത​പ​ത്രം സ​ഹി​തം അ​താ​തു വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ അ​ടി​യ​ന്ത​ര​മാ​യി ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് ന​ൽ​ക​ണം. പെ​രു​ന്പ​ള്ളി മു​ത​ൽ തെ​ക്കോ​ട്ടു​ള്ള റോ​ഡി​ൽ ക​ട​ൽ​മ​ണ​ൽ അ​ടി​ഞ്ഞ് യാ​ത്ര ദു​ഷ​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ​ൽ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് (റോ​ഡ്) വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.