കോ​ട​തി​വി​ധി​ക​ൾ ഉ​ണ്ടാ​യി​ട്ടും ത​ന്‍റെ സ്ഥ​ല​ത്ത് നി​ന്നും അ​ന​ധി​കൃ​ത ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​വാ​സി
Saturday, July 13, 2019 10:14 PM IST
ആ​ല​പ്പു​ഴ: സ്വ​ന്തം സ്ഥ​ല​ത്തു​നി​ന്നും അ​ന​ധി​കൃ​ത ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ സ​ന്പാ​ദി​ച്ച സ​ർ​ക്കാ​ർ കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ഗ​ര​സ​ഭ കാ​റ്റി​ൽ പ​റ​ത്തു​ന്ന​താ​യി പ്ര​വാ​സി​യു​ടെ പ​രാ​തി. ചെ​ങ്ങ​ന്നൂ​ർ കീ​ഴ് ചേ​രി​മേ​ൽ എ​ണ്ണ​യ്ക്കാ​ട് കെ​പി​എം ഹൗ​സി​ൽ ജോ​ർ​ജ് ഉ​മ്മ​നാ​ണ് ചെ​ങ്ങ​ന്നൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​മു​ള്ള ത​ന്‍റെ 4.5 സെ​ന്‍റ് വ​സ്തു​വി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന പെ​ട്ടി​ക​ട​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ നി​ന്നും ക​ഴി​ഞ്ഞ മാ​ർ​ച്ച് 24നു ​ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ച​ത്.

30 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ന്നാ​ൽ ഉ​ത്ത​ര​വ് സ​ന്പാ​ദി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ ക​ട​ക​ളൊ​ഴി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും ജോ​ർ​ജ് ഉ​മ്മ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല.

ഇ​തി​നി​ടെ ഉ​ത്ത​ര​വി​ന് ക​ട​യു​ട​മ​ക​ൾ സ്റ്റേ ​വാ​ങ്ങി. ഇ​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​യു​ട​മ​ക​ളെ ഒ​ഴി​പ്പി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്നും വീ​ണ്ടും ഉ​ത്ത​ര​വു​ണ്ടാ​കു​ക​യും ചെ​യ്തു. ഭൂ​മി പു​റ​ന്പോ​ക്ക് വ​സ്തു​വാ​ണെ​ന്ന് ന​ഗ​ര​സ​ഭ കോ​ട​തി​യെ തെ​റ്റി​ധ​രി​പ്പി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യും കോ​ട​തി​യ​ല​ക്ഷ്യം പ​രാ​മ​ർ​ശി​ച്ചും നി​യ​മ​ന​ട​പ​ടി​യ്ക്കൊ​രു​ങ്ങു​ക​യാ​ണ് ഈ ​പ്ര​വാ​സി.