ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​തോ​ത്സ​വം സെ​പ്റ്റം​ബ​ർ 29 ന്
Sunday, July 14, 2019 9:49 PM IST
എ​ട​ത്വ: ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്താ​റു​ള്ള ച​ക്കു​ള​ത്ത​മ്മ നൃ​ത്ത സം​ഗീ​തോ​ത​സ​വം സെ​പ്റ്റം​ബ​ർ 29 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ ന​ട​ക്കും. 29ന് ​രാ​വി​ലെ എ​ട്ടി​ന് സം​ഗീ​താ​ർ​ച്ച​ന ആ​രം​ഭി​ക്കും.
സം​ഗീ​താ​ർ​ച്ച​ന​യ്ക്ക് പു​റ​മേ നൃ​ത്തം, ഡാ​ൻ​സ്, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, ക​ഥ​ക​ളി, ഓ​ട്ടം​തു​ള്ള​ൽ, ചാ​ക്യാ​ർ​കൂ​ത്ത്, തെ​യ്യം, കോ​ലം തു​ട​ങ്ങി മ​റ്റ് ക്ഷേ​ത്ര ക​ല​ക​ളും അ​ര​ങ്ങേ​റും. കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള പ്ര​ഗ​ത്ഭ സം​ഗീ​ത​ജ്ഞ​രും, ക​ലാ​കാ​ര·ാ​രു​ടേ​യും നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ മു​ത​ൽ വി​ദ്യാ​രം​ഭം ന​ട​ക്കും. നൃ​ത്ത സം​ഗീ​താ​ർ​ച്ച​ന​യി​ലും ക്ഷേ​ത്രാ​ചാ​ര ക​ല​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ക്ഷേ​ത്ര ഓ​ഫീ​സു​മാ​യി നേ​രി​ട്ടോ ഫോ​ണ്‍ മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ട്ട് പേ​രു​ക​ൾ ഓ​ഗ​സ്റ്റ് 30ന് ​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​ന്പൂ​തി​രി അ​റി​യി​ച്ചു. ഫോ​ണ്‍ ന​ന്പ​ർ: 0477 2213550.