കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​തെ കൈ​മാ​റി​യ​താ​യി സൂ​ച​ന
Tuesday, July 16, 2019 10:30 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യാ​തെ ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി സൂ​ച​ന. പ​ദ്ധ​തി കൈ​മാ​റാ​നു​ള്ള ആ​ദ്യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
കോ​ട്ട​യം പ്രോ​ജ​ക്ട് ഓ​ഫീ​സ് ഏ​റ്റെ​ടു​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ത്തി​യാ​യ ശേ​ഷം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടാ​ണ് സാ​ധാ​ര​ണ​യാ​യി ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ന് വി​പ​രീ​ത​മാ​യി എ​ല്ലാ ന​ട​പ​ടി ക്ര​മ​ങ്ങ​ളും കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ദ്ധ​തി കൈ​മാ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.
കു​ട്ട​നാ​ട്ടി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യി സ്ഥാ​പി​ച്ച 800 എം​എ​ൽ​ഡി വി​ത​ര​ണ പൈ​പ്പ് ലൈ​ന്‍റെ പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മം അ​വ​ഗ​ണി​ച്ച് ക​മ്മീ​ഷ​ൻ ചെ​യ്യാ​തെ ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി​യ​താ​യി സൂ​ച​ന​യു​ള്ള​ത്. സ​ർ​ക്കാ​ർ നി​ബ​ന്ധ​ന പ്ര​കാ​രം പു​തി​യ പ​ദ്ധ​തി​ക​ളു​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്രോ​ജ​ക്ട് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടേ​യും ജ​ല​അ​ഥോ​റി​റ്റി എ​ൻ​ജി​നി​യ​റു​ടേ​യും സാ​ന്നി​ദ്ധ്യ​ത്തി​ൽ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ട് മാ​ത്ര​മേ പ​ദ്ധ​തി കൈ​മാ​റാ​ൻ പ​റ്റു​ക​യു​ള്ളു. കൈ​മാ​റു​ന്ന പ​ദ്ധ​തി പി​ന്നീ​ട് ത​ക​രാ​റ് സം​ഭ​വി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ജ​ല​അ​ഥോ​റി​റ്റി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും.
ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ അ​വ​സ്ഥ​യും വ്യ​ത്യ​സ്ഥ​മ​ല്ല. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കേ​ള​മം​ഗ​ലം-​ക​രു​മാ​ടി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​ൻ നി​ര​വ​ധി ത​വ​ണ​യാ​യി പൊ​ട്ടി സ​ർ​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​ണ് വ​ന്ന​ത്. റോ​ഡ് ഒ​ലി​ച്ചു​പോ​കു​ക​യും, പൊ​തു​മു​ത​ൽ ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​തേ അ​വ​സ്ഥ കു​ട്ട​നാ​ട് കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക്കും സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ൽ. പ​ദ്ധ​തി ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ര​ഹ​സ്യ​മാ​യി ന​ട​ന്ന​താ​യും സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. പ​ദ്ധ​തി കൈ​മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രോ​ജ​ക്ട് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സു​ബ്ര​ഹ്മ​ണ്യ അ​യ്യ​ർ, പ്രോ​ജ​ക്ട് അ​സ്സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജോ​സ​ഫ്, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ഷീ​ല, ജ​ല​അ​ഥോ​റി​റ്റി അ​സ്സി. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പ്ര​സാ​ദ് കു​ര്യ​ൻ, അ​സി. എ​ൻ​ജി​നി​യ​ർ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.