ദേശീയപാതയിൽ ഡി​വൈ​ഡ​റി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം
Wednesday, July 17, 2019 10:32 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​ധാ​ന ഡി​വൈ​ഡ​റി​ലെ മാ​ലി​ന്യ നി​ക്ഷേ​പം മൂ​ലം കാ​ൽ​ന​ട​യാ​ത്രി​ക​ർ വ​ല​യു​ന്നു.

ട്രാ​ഫി​ക് സി​ഗ്ന​ലി​ന് തൊ​ട്ട് കി​ഴ​ക്ക് ഭാ​ഗ​ത്തെ മീ​ഡി​യ​നി​ലാ​ണ് മ​ര​ക്ക​ന്പു​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ ഉ​പേ​ക്ഷി​ച്ച ഉ​ണ​ങ്ങി​യ ക​വു​ങ്ങു ക​ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ർ​ദി​ഷ്ട തു​റ​വു​ർ-​പ​ന്പാ പാ​ത ആ​രം​ഭി​ക്കു​ന്ന ഈ ​ഭാ​ഗ​ത്തു കൂ​ടി​യാ​ണ് തെ​ക്കോ​ട്ടും വ​ട​ക്കോ​ട്ടും കാ​ൽ​ന​ട​യാ​ത്രി​ക​ർ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ്കൂ​ൾ, ക്ഷേ​ത്രം, ബ​സ് സ്റ്റോ​പ്പു​ക​ൾ, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് സീ​ബ്രാ​ലൈ​നി​ലൂ​ടെ ക​ട​ക്കു​ന്ന​ത്. മീ​ഡി​യ​നി​ലെ ത​ട​സം മ​റി​ക​ട​ക്കാ​ൻ ദേ​ശീ​യ പാ​ത​യി​ലേ​ക്ക് ക​യ​റി സ​ഞ്ച​രി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്ന​ത്.

കി​ഴ​ക്ക് നി​ന്ന് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ സി​ഗ്ന​ൽ കാ​ത്ത് കി​ട​ക്കു​ന്ന​ത് ഈ ​ഡി​വൈ​ഡ​റി​ന​രി​കി​ലാ​ണ്.

ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ഡി​വൈ​ഡ​റി​ലും സീ​ബ്രാ​ലൈ​നി​ലും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ക്ക​ന്പു​ക​ളും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.