കാ​യം​കു​ള​ത്ത് ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തെ ച​ന്ദ​ന മ​രം മു​റി​ച്ചു ക​ട​ത്തി
Sunday, July 21, 2019 10:30 PM IST
കാ​യം​കു​ളം: ആ​രാ​ധ​ന​ല​യ​ങ്ങ​ളു​ടെ സ​മീ​പ​ത്ത് നി​ന്നു​ൾ​പ്പെടെ ച​ന്ദ​ന​മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ കാ​യം​കു​ള​ത്ത് തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ന് സ​മീ​പം നി​ന്ന ച​ന്ദ​ന​മ​രം മോ​ഷ​ണ സം​ഘം മു​റി​ച്ചു ക​ട​ത്തി. ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ മ​രം മു​റി​ക്കു​ന്ന ശ​ബ്ദം ആ​ർ​ക്കും കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ല​ക്‌ട്രിക് വാ​ൾ​ ഉ​പ​യോ​ഗി​ച്ചാ​ണ് മ​രം​മു​റി​ച്ച​ത്. മു​റി​ച്ചു മാ​റ്റി​യ ക​ഷ​ണ​ങ്ങ​ൾ റോ​ഡി​ലെ​ത്തി​ച്ചു വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ മാ​സം കാ​യം​കു​ളം പു​ത്ത​ൻ​തെ​രു​വ് മു​സ്‌ലിം പ​ള്ളി​യു​ടെ പ​രി​സ​ര​ത്തു നി​ന്ന 30വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ച​ന്ദ​ന​മ​ര​ങ്ങ​ൾ സ​മാ​ന​രീ​തി​യി​ൽ മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചി​രു​ന്നു. ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ച​ന്ദ​ന മ​രം മോ​ഷ​ണം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം കാ​യം​കു​ളം ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് പ​രി​സ​ര​ത്ത് നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ളം പ്രാ​യ​മു​ള്ള ര​ണ്ട് മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്. ക​ട്ട​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു.
സി​സി റ്റി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്താ​ണ്. കൂ​ടാ​തെ കാ​യം​കു​ളം ഫ​യ​ർ സ്റ്റേ​ഷ​നു സ​മീ​പം ര​ണ്ടു വീ​ടു​ക​ളി​ൽ വ​ള​ർ​ന്നു നി​ന്ന ച​ന്ദ​ന​മ​ര​ങ്ങ​ളും മു​റി​ച്ചു ക​ട​ത്തു​ക​യു​ണ്ടാ​യി. വാ​ഹ​ന​ത്തി​ലെ​ത്തി​യ സം​ഘം മ​രം മു​റി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​രോ മോ​ഷ​ണം ന​ട​ക്കു​ന്പോ​ഴും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.