റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് 25ന് ​തു​ട​ക്കം
Sunday, July 21, 2019 10:30 PM IST
ആ​ല​പ്പു​ഴ: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ൾ 25ന് ​ര​വി ക​രു​ണാ​ക​ര​ൻ റോ​ട്ട​റി ഹാ​ളി​ൽ ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ണ്ടാ​കു​ന്ന മ​സ്തി​ഷ്ക സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സ ചി​കി​ത്സ ന​ൽ​കാ​ൻ ആ​രം​ഭി​ക്കു​ന്ന റോ​ട്ട​റി ആ​ൽ​ഫ കി​ഡ്സ് ലേ​ണിം​ഗ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം 27ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​ർ ഡോ. ​അ​ദീല അ​ബ്ദു​ള്ള നി​ർ​വ​ഹി​ക്കും.
ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് ഡ​വ​ല​പ്മെ​ന്‍റ​ൽ ഡി​ലേ സെ​റി​ബ്ര​ൽ പാ​ൾ​സി, ഓ​ട്ടി​സം, ബു​ദ്ധി​മാ​ന്ദ്യ​ത, സം​സാ​ക​ര​വൈ​ക​ല്യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ളി​ലു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി പു​ന​രു​ദ്ധാ​ര​ണ ചി​കി​ത്സ നി​ർ​ദേ​ശി​ക്കും.​
ക്യാ​ന്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ 7034218111, 9446811305 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.