കു​ട്ട​നാ​ട്ടി​ൽ വെ​ള്ള​മി​റ​ക്കം മ​ന്ദ​ഗ​തി​യി​ൽ
Tuesday, July 23, 2019 10:00 PM IST
എ​ട​ത്വ/​മ​ങ്കൊ​ന്പ്: കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വു കു​റ​ഞ്ഞ​തും, മ​ഴ ദു​ർ​ബ​ല​മാ​യ​തും മൂ​ലം കു​ട്ട​നാ​ട്ടി​ൽ നേ​രി​യ തോ​തി​ൽ ജ​ലി​ന​ര​പ്പു താ​ഴ്ന്നു തു​ട​ങ്ങി. വൈ​കു​ന്നേ​രം മു​ത​ൽ ചെ​റി​യ രീ​തി​യി​ൽ വെ​ള്ളം ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തും കു​ട്ട​നാ​ട​ൻ ജ​ന​ത​യ്ക്ക് അ​ല്പം ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

എ​ങ്കി​ലും കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ള​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ഇ​നി​യും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും, ച​ടു​പ്പു​നി​ല​ങ്ങ​ളു​ടെ​യും പ​രി​സ​ര​ത്തു​ള്ള പു​ര​യി​ട​ങ്ങ​ളി​ലെ​യും, റോ​ഡു​ക​ളി​ലെ​യും വെ​ള്ള​ക്കെ​ട്ടി​ന് കു​റ​വു വ​ന്നി​ട്ടി​ല്ല. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ താ​മ​സ​മു​ള​ള​തു​കൊ​ണ്ടാ​ണി​ത്.

കു​ട്ട​നാ​ട്ടി​ലെ ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന​ലെ​യും താ​റു​മാ​റാ​യി. വീ​യ​പു​രം-​എ​ട​ത്വ റോ​ഡി​ലും വെ​ള്ളം ക​യ​റി. വീ​യ​പു​രം മാ​ന്നാ​ർ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. വ​ട​ക്കു​വ​ശ​ത്ത് റോ​ഡി​നു സ​മാ​ന്ത​ര​മാ​യി പ​ന്പ​യാ​റും തെ​ക്കു​വ​ശ​ത്ത് വീ​യ​പു​രം കൃ​ഷി ഭ​വ​ൻ​പ​രി​ധി​യി​ലെ ക​ട്ട​ക്കു​ഴി, ഉ​പ്പാ​യി​ക്കേ​രി, മു​ട്ടും​പാ​ട​വു​മാ​ണ്. ഇ​വി​ടെ കൃ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​തു കൊ​ണ്ട് പ​ന്പ​യാ​റ്റി​ൽ നി​ന്നും അ​നാ​യാ​സം വെ​ള്ളം ക​യ​റാ​ൻ ക​ഴി​ഞ്ഞ​തി​നാ​ലാ​ണ് മേ​ല്പാ​ടം പ്ര​ദേ​ശം വെ​ള്ള​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം. ഇ​വി​ടു​ത്തെ ക​ര​കൃ​ഷി​ക​ളും ന​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചെ​റു​ത​ന​യി​ൽ ഒ​രു​വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​നാ​രി ല​താ​ഭ​വ​ന​ത്തി​ൽ പു​ഷ്പ​ല​താ​കു​മാ​രി​യു​ടെ വീ​ടാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

ഇ​ട​റോ​ഡു​ക​ൾ മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ആ​റി​ന്േ‍​റ​യും ര​ണ്ടാം കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ങ്ങ​ളു​ടേ​യും സ​മീ​പ​ത്തു​താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് ദു​രി​ത​മേ​റേ​യും അ​നു​ഭ​വി​ക്കു​ന്ന​ത്. തോ​ടു​ക​ൾ​ക്ക് കു​റു​കെ​യു​ള്ള ചെ​റു​പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്ന​തി​നാ​ൽ ജ​ല​വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​മാ​ണ്.

ക്ഷീ​ര​ക​ർ​ഷ​ക​രും കോ​ഴി, താ​റാ​വു വ​ള​ർ​ത്ത​ലു​ക​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​മാ​ണ് ദു​രി​തം ഏ​റെ അ​നു​ഭ​വി​ക്കു​ന്ന​ത്. തൊ​ഴു​ത്തി​ലും കോ​ഴി​ക്കൂ​ടു​ക​ളി​ലും താ​റാ​വു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ഇ​വ​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്കു മാ​റ്റാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ​യും പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ വെ​ള്ള​ക്കെ​ട്ടാ​യി മാ​റി​യ​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കി​ട​ങ്ങ​റ​മു​ട്ടാ​ർ റോ​ഡി​ലെ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് യാ​ത്ര​ക്കാ​രെ വ​ല​ച്ചു. വൈ​ശ്യം​ഭാ​ഗം ജ​ങ്കാ​ർ സ​ർ​വീ​സ് നി​ല​ച്ചെ​ങ്കി​ലും പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. പു​ളി​ങ്കു​ന്ന ജ​ങ്കാ​ർ സ​ർ​വീ​സ് തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ജ​ങ്കാ​റി​ലേ​ക്ക് ക​യ​റാ​ൻ വാ​ഹ​ന​ങ്ങ​ളും, യാ​ത്ര​ക്കാ​രും ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു. ജെ​ട്ടി​യി​ലേ​ക്കു​ള്ള റോ​ഡ് മു​ങ്ങി​യ​ത് മ​ങ്കൊ​ന്പ് തെ​ക്കേ​ക്ക​ര പ്ര​ദേ​ശ​ത്തു നി​ന്നു​ള്ള ബോ​ട്ടു​യാ​ത്ര​ക്കാ​രെ​യും ദു​രി​ത്ത​തി​ലാ​ക്കി. മ​ങ്കൊ​ന്പ് ച​ന്പ​ക്കു​ളം ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ​വ​ർ​ഹൗ​സ് റോ​ഡി​ലാ​ണ് മു​ട്ടോ​ളം വെ​ള​ള​മു​ള്ള​ത്.

ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​ദേ​ശി​ക, വാ​ർ​ഡു ത​ല ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. മു​ട്ടാ​ർ, കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ റ​വ​ന്യു വ​കു​പ്പി​ൽ നി​ന്നും ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു ത​ണു​ത്ത സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്നും ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. അ​തേ​സ​മ​യം കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന​ലെ രാ​ത്രി​യാ​യി​ട്ടും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ത് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ പ്രി​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ൽ നി​ന്നും വെ​ള്ള​മി​റ​ങ്ങാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ്കൂ​ളു​ക​ളി​ലെ​ത്താ​ൻ പ്ര​യാ​സ​മാ​ണെ​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം.

എ​ന്നാ​ൽ റീ​ബി​ൽ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള ഇ​ന്ന​ലെ കു​ട്ട​നാ​ട് താ​ലൂ​ക്കാ​ഫീ​സി​ലെ​ത്തി​യി​രു​ന്നു. കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ സാ​ഹ​ച​ര്യ​ങ്ങ​ളും ക​ള​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു. ജ​ല​നി​ര​പ്പു​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്കു അ​വ​ധി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് ക​ള​ക്ട​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ സ്കൂ​ള​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കാ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ച​താ​യി കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.