ത​ക​ർ​ന്ന കൂ​ര​യ്ക്കു കീ​ഴെ ക​രു​ണ തേ​ടി വ​ന്ദ്യ​വ​യോ​ധി​ക​യും മ​ക​നും
Sunday, August 18, 2019 10:16 PM IST
മ​ങ്കൊ​ന്പ്: ത​ക​ർ​ന്ന കൂ​ര​യ്ക്കു കീ​ഴെ അ​ധി​കൃ​ത​രു​ടെ ക​രു​ണ​യ്ക്കാ​യി കാ​തോ​ർ​ത്ത് വ​ന്ദ്യ​വ​യോ​ധി​ക​യും മ​ക​നും. രാ​മ​ങ്ക​രി വി​ല്ലേ​ജ് പ​രി​ധി​യി​ലെ വേ​ഴ​പ്ര നാ​ലു​പ​റ​യി​ൽ 108 വ​യ​സു​ക​ഴി​ഞ്ഞ മാ​ധ​വി​യും മ​ക​ൻ ചി​ദാ​ന​ന്ദ​നു​മാ​ണ് ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലും പ​തീ​ക്ഷ കൈ​വി​ടാ​തെ ജീ​വി​ക്കു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ൾ കൊ​ണ്ടു വി​ഷ​മി​ക്കു​ക​യാ​ണ് മാ​ധ​വി​യ​മ്മ. ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ല. ഏ​തു സ​മ​യ​വും നി​ല​ത്തു​വീ​ഴാ​വു​ന്ന ത​ന്‍റെ വീ​ടി​ന്‍റെ അ​വ​സ്ഥ ക​ണ്ണു​ക​ൾ​ക്ക് കാ​ഴ്ച​യി​ല്ലാ​ത്ത​തു മൂ​ലം ഈ ​വ​യോ​ധി​ക നേ​രി​ൽ കാ​ണു​ന്നി​ല്ലെ​ന്നു മാ​ത്രം. പ​ക്ഷേ ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​വ​സ്ഥ ഇ​പ്പോ​ൾ കൂ​ടു​ത​ൽ മോ​ശ​മാ​ണ്.

എ​ല്ലാ​വ​ർ​ക്കും കി​ട്ടി​യ​തു​പോ​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്. പ്രാ​യാ​ധി​ക്യ​വും കാ​ഴ്ച​യി​ല്ലാ​യ്മ​യും അ​ധി​കൃ​ത​രെ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നു ത​ട​സം സൃ​ഷ്ടി​ച്ചു. കാ​ഴ്ച​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കു​നേ​രെ ക​ണ്ണ​ട​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഏ​റെ​യു​ള്ള മ​ക​ൻ ചി​ദാ​ന​ന്ദ​നാ​ണ് അ​വ​ശ​ത​യി​ലും മാ​ധ​വി​യ​മ്മ​യ്ക്ക് ആ​ശ്ര​യം. ചി​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ കു​റ​ച്ചു​നാ​ൾ മു​ന്പു മ​രി​ച്ച​തോ​ടെ​യാ​ണ് ഇ​രു​വ​രു​ടെ​യും നി​ല കൂ​ടു​ത​ൽ പ​രു​ങ്ങ​ലി​ലാ​യ​ത്. ഇ​ത്ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ഇ​വ​രു​ടെ വീ​ട് വെ​ള്ള​ത്തി​ലാ​യി. ഇ​തോ​ടെ വി​ള്ള​ൽ വീ​ണ ഭി​ത്തി​ക​ളും ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യു​മു​ള്ള വീ​ടി​നു​ള്ളി​ലെ താ​മ​സം കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു​തു​റ​ന്ന് സു​ര​ക്ഷി​ത​മാ​യ വീ​ടു നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ശ​ര​ണ​രാ​യ ഈ ​അ​മ്മ​യും മ​ക​നും.