കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും: ഡോ. ​ബി. പ​ദ്മ​കു​മാ​ർ
Tuesday, August 20, 2019 10:20 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ന് ശേ​ഷം വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ല​പ്പു​ഴ ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജ് മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ. ഡോ. ​ബി. പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.

ലോ​ക കൊ​തു​കു ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പും ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര കൊ​തു​കു ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നേ​ര​ത്തെ ഡെ​ങ്കി​പ്പ​നി വ​ന്ന​വ​ർ​ക്ക് വീ​ണ്ടും ഡെ​ങ്കി​പ​നി ബാ​ധി​ച്ചാ​ൽ ര​ക്തസ്രാവം ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അടുത്ത മൂ​ന്നു മാ​സ​ക്കാ​ലം കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത നി​യ​ന്ത്രി​ച്ച് കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ജാ​ഗ്ര​ത കാ​ട്ട​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ. ​ശ്രീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ: ​അ​നി​ത​കു​മാ​രി, ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​നാ​സ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ശി​വ​കു​മാ​ർ ജ​ഗു, ടി.​എ. യൂ​നു​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ റെ​ണോ​ൾ​ഡ് റോ​സി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ന് ജി​ല്ലാ മ​ലേ​റി​യ ഓ​ഫീ​സ​ർ. സി.​കെ. അ​നി​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.