ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Tuesday, August 20, 2019 10:22 PM IST
ആ​ല​പ്പു​ഴ: 2018-ലെ ​മ​ഹാ​പ്ര​ള​യ സ​മ​യ​ത്ത് റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ അ​ഞ്ചു​മാ​സ​ത്തോ​ളം വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ റേ​ഷ​ൻ അ​രി​യു​ടെ കൈ​കാ​ര്യ​ചെ​ല​വ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും നാ​ലു​ജി​ല്ല​ക​ളി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെഎസ്ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​മാ​സ​വും റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വേ​ത​ന പാ​ക്കേ​ജ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടും ചി​ല ജി​ല്ല​ക​ളി​ലെ താ​ലൂ​ക്കു​ക​ളി​ൽ മാ​സ​ങ്ങ​ളാ​യി വ്യാ​പാ​രി​ക​ൾ​ക്ക് ല​ഭ്യ​മാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ട​ന ആ​വി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

വേ​ത​ന വി​ത​ര​ണം

മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​ന വി​ത​ര​ണം 22, 24, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഗു​ണ​ഭോ​ക്താ​ക്ക​ൾ രേ​ഖ​ക​ൾ സ​ഹി​തം നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 0477-2702268.