ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, August 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി അ​ന്തി​നാ​ട് വീ​ട്ടി​ൽ റം​ബു​ട്ടാ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ൻ​സ​ൽ (22) ആ​ണ്. പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്നും 100 ഗ്രാം ​ക​ഞ്ചാ​വ് 3000 രൂ​പ​യ്ക്ക് വാ​ങ്ങി അ​തി​ൽ നി​ന്നും ഉ​പ​യോ​ഗ​ത്തി​നാ​വ​ശ്യ​മാ​യ​ത് എ​ടു​ത്ത​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന ക​ഞ്ചാ​വ് 5000 രൂ​പ​യ്ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ക​യാ​ണ് പ​തി​വ്. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി. ​ജെ. റോ​യ്, ആ​ർ. പ്ര​ശാ​ന്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സർ​മാ​രാ​യ പി.എം.​ സു​മേ​ഷ്, റോ​യ് ജേ​ക്ക​ബ്, എ​ൻ. പ്ര​സ​ന്ന​ൻ, ജി. ​ഫെ​മി​ൻ, പി.​സി. ഗി​രീ​ഷ്, എ​ൻ. ബാ​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​എം. ബി​യാ​സ്, സു​ധി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.