മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് 24ന്
Thursday, August 22, 2019 10:11 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ സൗ​ഭാ​ഗ്യ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ. രാ​വി​ലെ എ​ട്ടി​ന് മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം അ​ക്ഷ​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ൽ ​പ​രം ഡോ​ക്ട​ർ​മാ​ർ 2000 രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ആ​വ​ശ്യ​മാ​യ ചി​കി​ൽ​ത്സ​ക​ൾ ന​ൽ​കും.
തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ്, ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ തേ​ടു​ന്ന ക​ണ്ണ​ട ആ​വ​ശ്യ​മു​ള്ള 100 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രി​യ നി​ർ​ദ്ദേ​ശി​ക്കു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ തു​ട​ർ ചി​കി​ൽ​സ പ​ത്ത് പേ​ർ​ക്ക് ല​ഭ്യ​മാ​ക്കും.
ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗ വി​ഭാ​ഗം, നേ​ത്ര രോ​ഗ വി​ഭാ​ഗം, അ​സ്ഥി, ഇ​എ​ൻ​ടി, കാ​ർ​ഡി​യോ​ള​ജി, ത്വ​ക്ക്, ജ​ന​റ​ൽ സ​ർ​ജ​റി, ദ​ന്ത​ൽ, ഗൈ​ന​ക്കോ​ള​ജി എ​ന്നി വി​ഭാ​ഗ​ങ്ങ​ളു​ണ്ടാ​കും. സി​നി​മാ താ​ര​ങ്ങ​ളാ​യ ആ​ർ​ഷാ ബാ​ബു, ത​നു​ജാ കാ​ർ​ത്തി​ക് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. ജോ​സ് എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പു​ഷ്പ​ഗി​രി പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ അ​ല​ൻ ജോ​ണ്‍ ക്യാ​ന്പി​ന്‍റെ വി​ശ​ദീ​ക​ര​ണം ന​ട​ത്തും. സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സാ​ബു സു​ഗ​ത​ൻ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ക്കും.