അ​പ​ക​ട ഭീ​തി​യി​ൽ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ൻ
Thursday, August 22, 2019 10:11 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ജം​ഗ്ഷ​ൻ അ​പ​ക​ട കേ​ന്ദ്ര​മാ​യി മാ​റു​ന്നു.​ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​വി​ടെ എ​ത്തി ആ​ളെ ഇ​റ​ക്കി അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​നം തി​രി​ച്ചി​ടു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ സ്വ​കാ​ര്യ ബ​സ് തി​രി​ക്കു​ന്ന​തി​നി​ടെ പി​ന്നാ​ലെ വ​ന്ന സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ബ​സി​ന​ടി​യി​ൽ തെ​റി​ച്ചു വീ​ണെ​ങ്കി​ലും ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ഈ ​ഭാ​ഗ​ത്ത് പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.