നെ​ഹ്റു​ട്രോ​ഫി വോ​ള​ന്‍റി​യേ​ഴ്സി​നു​ള്ള ജേ​ഴ്സി വി​ത​ര​ണം ചെ​യ്തു
Thursday, August 22, 2019 10:13 PM IST
ആ​ല​പ്പു​ഴ: അ​റു​പ​ത്തി ഏ​ഴാ​മ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം ക​ളി​ക്കു​വേ​ണ്ടി പ​വ​ലി​യ​നി​ൽ സേ​വ​ന​ത്തി​നെ​ത്തു​ന്ന വോ​ള​ന്‍റി​യേ​ഴ്സ് ടീ​മി​നു​ള്ള ജേ​ഴ്സി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു.
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം (അ​സാ​പ്പ്) നാ​ണ് വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ ചു​മ​ത​ല. ആ​ല​പ്പു​ഴ, കു​ട്ട​നാ​ട്, ക​ല​വൂ​ർ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വോ​ള​ന്‍റി​യേ​ഴ്സ്. 80 അം​ഗ വോ​ള​ന്‍റി​യേ​ഴ്സ് ടീ​മാ​ണ് പ​വ​ല​യ​നി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക. മു​തി​ർ​ന്ന​വ​ർ, സ്ത്രീ​ക​ൾ, കൊ​ച്ചു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും വ​ള്ളം​ക​ളി കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​സാ​പ്പി​ന്‍റെ പ​രി​ശീ​ല​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ വോ​ള​ന്‍റി​യേ​ഴ്സാ​യി നി​യോ​ഗി​ക്കു​ന്ന​ത്. എ​ൻ​ടി​ബി​ആ​ർ എ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത ചു​വ​പ്പ് ജേ​ഴ്സി അ​ണി​ഞ്ഞ​വ​ർ മു​തി​ർ​ന്ന​വ​ർ​ക്കും, മ​ഞ്ഞ ജേ​ഴ്സി അ​ണി​ഞ്ഞ​വ​ർ സ്ത്രീ​ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കും വേ​ണ്ട സേ​വ​നം ചെ​യ്തു കൊ​ടു​ക്കും. 70 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ഇ​ത്ത​വ​ണ പ്ര​ത്യേ​ക പ​വ​ലി​യ​നു​ണ്ടാ​യി​രി​ക്കും. അ​സാ​പ്പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ശ​ന്ത​നു പ്ര​ദീ​പ്, പ്രോ​ഗ്രാം മാ​നേ​ജ​ർ​മാ​രാ​യ ശ്രീ ​ക​ല, സ​ക്ക​റി​യ വാ​ള​ന്‍റി​യേ​ഴ്സ് ടീ​മി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.