ഐ​ആം​ഫോ​ർ ആ​ല​പ്പി​യും കു​ടും​ബ​ശ്രീ​യും കൈ​കോ​ർ​ത്തു; പൂ​ർ​ത്തി​യാ​വു​ന്ന​ത് 123 വീ​ടു​ക​ൾ
Thursday, August 22, 2019 10:13 PM IST
ആ​ല​പ്പു​ഴ: ഐ ​ആം ഫോ​ർ ആ​ല​പ്പി​യും കു​ടും​ബ​ശ്രീ​യും കൈ​കോ​ർ​ത്ത​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് രാ​മോ​ജി ഫി​ലിം സി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​കു​ന്ന​ത് 123 വീ​ടു​ക​ൾ. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ളു​ടെ ത​ല​ചാ​യ്ക്കാ​നൊ​രി​ട​മെ​ന്ന സ്വ​പ്നം അ​ടു​ത്ത​മാ​സം സ​ഫ​ല​മാ​കും. വി​വി​ധ​ത​ല​ങ്ങ​ളി​ൽ ഗു​ണ​പ​ര​മാ​യ ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ച്ചാ​ണ് ഭ​വ​ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യ പ​രി​സ​മാ​പ്തി​യി​ലേ​ക്കെ​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന നി​ല​യ്ക്ക് സ​ബ്ക​ള​ക്ട​ർ വി. ​ആ​ർ. കൃ​ഷ്ണ​തേ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഐ​ആം​ഫോ​ർ ആ​ല​പ്പി യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ടും​ബ​ശ്രീ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ വീ​ടി​ല്ലാ​താ​യ ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ബ്ലോ​ക്കി​ലു​മു​ള്ള​വ​ർ​ക്ക് പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​ത്യാ​ശ ന​ൽ​കു​ന്ന​താ​യി സം​ര​ഭം.
123 വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണ നി​ർ​വ​ഹ​ണ​ച്ചു​മ​ത​ല പൂ​ർ​ണ​മാ​യും ത​റ​കെ​ട്ട​ലും കോ​ണ്‍​ക്രീ​റ്റിം​ഗും ഫ്ലോ​റിം​ഗു​മെ​ല്ലാം കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്കാ​ണ്. ഇ​തു​വ​ഴി ഇ​വ​ർ​ക്ക് തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ മാ​ത്ര​മ​ല്ല കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ്ത്രീ​ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കാ​നും ക​ഴി​ഞ്ഞു. തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ 271 രൂ​പ​യാ​ണ് ദി​വ​സ​വേ​ത​ന​മെ​ങ്കി​ൽ നി​ർ​മാ​ണ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ അ​തി​ലും കൂ​ടി​യ തു​ക ല​ഭി​ക്കു​മെ​ന്ന നേ​ട്ടം കൂ​ടി​യു​ണ്ട്. വ​നി​ത​ക​ളു​ടെ സാ​ന്നി​ധ്യം തു​ലോം പ​രി​മി​ത​മാ​യി​രു​ന്ന നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം കു​ടും​ബ​ശ്രീ 415 സ്ത്രീ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 14 വീ​ടു​ക​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് രാ​മോ​ജി ഫി​ലിം സി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ഭ​വ​ന​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​പ്പോ​ൾ അ​വ​യു​ടെ നി​ർ​മാ​ണ​ച്ചു​മ​ത​ല കു​ടും​ബ​ശ്രീ വ​നി​ത​ക​ളെ ഏ​ൽ​പ്പി​ക്കാ​ൻ ഐ ​ആം ഫോ​ർ ആ​ല​പ്പി​യും സ​ബ്ക​ള​ക്ട​ർ കൃ​ഷ്ണ​തേ​ജ​യും തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ നി​ർ​മാ​ണ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി. രാ​മോ​ജി ഫി​ലിം സി​റ്റി ഏ​ഴു​കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ന​ൽ​കി​യ​ത്. ആ​റു​ല​ക്ഷം രൂ​പ വീ​തം ചെ​ല​വി​ട്ട് 116 വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു. എ​ന്നാ​ൽ സം​ഘാ​ട​ന​ത്തി​ലെ ചെ​ല​വു ചു​രു​ക്കി​ക്കൊ​ണ്ട് ഏ​ഴു വീ​ടു​ക​ൾ അ​ധി​കം നി​ർ​മി​ക്കാ​ൻ കു​ടും​ബ​ശ്രീ​ക്ക് ക​ഴി​ഞ്ഞു. അ​ങ്ങ​നെ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ളു​ടെ എ​ണ്ണം 123 ആ​യി.
ചെ​ല​വു​ചു​രു​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​നി​യും മൂ​ന്നു​വീ​ടു​ക​ൾ കൂ​ടി റാ​മോ​ജി​യു​ടെ ഏ​ഴു​കോ​ടി ബ​ജ​റ്റി​ൽ ത​ന്നെ നി​ർ​മി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കു​ടും​ബ​ശ്രീ​യെ​ന്ന് അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സു​നി​ൽ പ​റ​ഞ്ഞു. പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട 116 വീ​ടു​ക​ളി​ൽ 24 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.