ചെ​ള്ളു​പ​നി ശ്ര​ദ്ധി​ക്ക​ണം
Thursday, August 22, 2019 10:13 PM IST
ആ​ല​പ്പു​ഴ: ചെ​ള്ളു​പ​നി​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
എ​ലി​ക​ൾ പോ​ലു​ള്ള സ​സ്ത​നി​ക​ളി​ലും ചി​ല ഉ​ര​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ഒ​രു​ത​രം​ചെ​ള്ളി​ലാ​ണ് പ​നി​ക്കു​കാ​ര​ണ​മാ​യ ഒ​റ​ൻ​ഷ്യാ സു​സു​കാ​മു​ഷി എ​ന്ന ബാ​ക്ടീ​രി​യ വ​ള​രു​ന്ന​ത്. ഈ ​ചെ​ള്ള് മ​നു​ഷ്യ​നെ ക​ടി​ച്ചാ​ൽ രോ​ഗം ഉ​ണ്ടാ​കു​ന്നു. ചെ​ള്ളു​ക​ടി​ച്ച ഭാ​ഗ​ത്ത് ക​റു​ത്ത് ത​ടി​ച്ച അ​ട​യാ​ളം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പ​നി, ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, വി​റ​യ​ൽ​തു​ട​ങ്ങി​യ​ല​ക്ഷ​ണ​ങ്ങ​ളും​തു​ട​ർ​ന്ന ്ക​ണ്ണി​നു ചു​വ​പ്പ് നി​റം, ഛർ​ദ്ദി എ​ന്നി​വ​യും ഉ​ണ്ടാ​കു​ന്നു.
ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ രോ​ഗം​സ്ഥി​രീ​ക​രി​ക്കാ​വു​ന്ന​താ​ണ്. ചെ​ള്ളു​ക​ടി​യേ​ൽ​ക്കാ​തി​രി​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള​ള വ​സ്ത്ര​ധാ​ര​ണം​ചെ​യ്യു​ക. വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് കു​റ്റി​ച്ചെ​ടി​ക​ൾ വ​ള​രാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. എ​ലി ന​ശീ​ക​ര​ണ​ത്തി​നു​ള​ള ഉ​പാ​ധി​ക​ൾ സ്വീ​ക​രി​ക്കു​ക, എ​ലി വ​ള​രാ​നു​ള​ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. പ​നി​യു​ണ്ടാ​യാ​ൽ സ്വ​യം​ചി​കി​ത്സ​ക്കു മു​തി​രാ​തെ ഡോ​ക്ട​റെ സ​മീ​പി​ക്കു​ക.