കാ​ർ ക​യ​റ്റി കൊ​ല​പാ​ത​കം: പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മോ​ദ​നം
Tuesday, September 10, 2019 11:11 PM IST
കാ​യം​കു​ളം: ബാ​റി​ന് സ​മീ​പം യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യ കാ​യം​കു​ളം പോ​ലീ​സി​ലെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.
ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം ചി​റ​ക്ക​ട​വ​ത്ത് ബാ​റി​ന് സ​മീ​പ​മു​ണ്ടാ​യ​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ക​രീ​ല​ക്കു​ള​ങ്ങ​ര ക​രു​വ​റ്റം​കു​ഴി പു​ത്ത​ൻ​പു​ര​യി​ൽ താ​ജു​ദ്ദീ​ന്‍റെ മ​ക​ൻ ഷ​മീ​ർ​ഖാ​നെ (24) അ​ക്ര​മി സം​ഘം കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ​ത്.
കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ളാ​യ കാ​യം​കു​ളം ക​ണ്ണ​ന്പ​ള്ളി​ഭാ​ഗം ഐ​ക്യ​ജം​ഗ്ഷ​ൻ വ​ലി​യ​വീ​ട്ടി​ൽ ഷി​യാ​സ് (21), കാ​യം​കു​ളം മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (20), എ​രു​വ പ​ടി​ഞ്ഞാ​റ് മേ​നാ​ന്ത​റ​യി​ൽ സ​ഹി​ൽ (21) എ​ന്നി​വ​രെ​യും പ്ര​തി​ക​ളെ സ​ഹാ​യി​ച്ച കി​ളി​മാ​നൂ​ർ മ​ഠ​ത്തി​ൽ​കു​ന്ന് ഈ​ശ്വ​രി​ഭ​വ​ന​ത്തി​ൽ സു​ഭാ​ഷ് (29), എ​രു​വ പ​ടി​ഞ്ഞാ​റ് തു​രു​ത്തി​യി​ൽ ആ​ഷി​ക് (24), എ​രു​വ പ​ടി​ഞ്ഞാ​റ് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ അ​ജ്മ​ൽ (23), കാ​യം​കു​ളം ന​ന്പ​ല​ശേ​രി​ൽ ഫ​ഹ​ദ് (19), ചി​റ​ക്ക​ട​വം ആ​ന്േ‍​റാ വി​ല്ല​യി​ൽ റോ​ബി​ൻ (23), ചേ​രാ​വ​ള്ളി തു​ണ്ടി​ൽ തെ​ക്ക​തി​ൽ ശ​ര​ത് (19) എ​ന്നി​വ​രെ​യു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം സം​ഭ​വം ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന​കം അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്ഐ കെ.​സു​നു​മോ​ൻ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഡി​വൈ​എ​സ്പി ആ​ർ. ബി​നു, സി​ഐ കെ. ​വി​നോ​ദ്, എ​സ്ഐ മാ​രാ​യ ജാ​ഫ​ർ ഖാ​ൻ,ഹ​രി​ഹ​ര​ൻ, എ​എ​സ്ഐ ഇ​ല്ല്യാ​സ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ന്തോ​ഷ്, രാ​ജേ​ഷ്.​ആ​ർ.​നാ​യ​ർ, എ​സ്.​ബി​നു​മോ​ൻ, ജ​വ​ഹ​ർ, മ​ഹേ​ഷ്, ഷാ​ജ​ഹാ​ൻ, റോ​ഷി​ത്ത്, സ​ലിം എ​ന്നി​വ​രെ​യും അ​നു​മോ​ദി​ച്ചു.