സ്റ്റു​ഡി​യോ ഉ​ട​മ​യെ ആ​ക്ര​മി​ച്ച് കാ​മ​റ​യു​മാ​യി മു​ങ്ങി​യ​യാ​ൾ പി​ടി​യി​ൽ
Tuesday, September 10, 2019 11:12 PM IST
കാ​യം​കു​ളം: പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് സ്റ്റു​ഡി​യോ ഉ​ട​മ​യെ ഫോ​ട്ടോ എ​ടു​ക്കാ​ൻ കൂ​ട്ടി​കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച ശേ​ഷം കാ​മ​റ​യു​മാ​യി മു​ങ്ങി​യ പ്ര​തി പി​ടി​യി​ൽ. മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ മാ​സം 29 ന് ​കാ​യം​കു​ളം പു​തി​യി​ടം കാ​ർ​ത്തി​ക സ്റ്റു​ഡി​യോ ഉ​ട​മ ശി​വ​കു​മാ​റി​നെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ ഇ​യാ​ൾ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ കൂട്ടിക്കൊ​ണ്ട് പോ​യ ശേ​ഷം വ​ഴി​യി​ൽ അ​ടി​ച്ചു​വീ​ഴ്ത്തി​ കാ​മ​റ​യു​മാ​യി മു​ങ്ങി​യ​ത്. ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ.​എം.​ടോ​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കാ​യം​കു​ളം ഡി​വൈ​എ​സ്പി ആ​ർ.​ബി​നു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​യം​കു​ളം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​റ​ൻ​മാ​രാ​യ രാ​ജേ​ഷ് ആ​ർ.​നാ​യ​ർ, എ​സ്. ബി​നു​മോ​ൻ എ​ന്നി​വ​രെ അ​നേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ത​മി​ഴ്നാ​ട്ടി​ലെ മാ​ർ​ത്താ​ണ്ഡ​ത്തേ​ക്കു പ്ര​തി ക​ട​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച ല​ഭി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​യെ നി​രീ​ക്ഷി​ച്ചു പി​ന്തു​ട​ർ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കാ​യം​കു​ളം എ​സ്ഐ കെ. ​സു​നി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​എ​സ്.​യേ​ശു​ദാ​സ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​നാ​ഥ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ പൊ​ഴി​യൂ​രി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.
ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കാ​യം​കു​ള​ത്തെ കാ​മ​റ ക​വ​ർ​ന്ന​തു​കൂ​ടാ​തെ കൊ​ല്ലം ജി​ല്ല​യി​ലെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ യൂ​സ്ഡ് ബൈ​ക്കു​ക​ൾ വി​ൽ​ക്കു​ന്ന ക​ട​യി​ൽ നി​ന്നും ത​ണ്ട​ർ​ബേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ബു​ള്ള​റ്റ് ക​വ​ർ​ന്ന​താ​യും ഈ ​ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ള്ള​റ​ട, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പു​ളി​ക്കീ​ഴ്, ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി എ​ന്നീ​വി​ട​ങ്ങ​ളി​ലെ സ്റ്റു​ഡി​യോ ഉ​ട​മ​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​ണെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​ൻ വി​ളി​ച്ചു​കൊ​ണ്ടു പോ​യി ക​ബ​ളി​പ്പി​ച്ചു ഇ​യാ​ൾ കാ​മ​റ​ക​ൾ ക​വ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.
ക​വ​ർ​ന്നെ​ടു​ക്കു​ന്ന കാ​മ​റ​ക​ൾ ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​ർ കോ​വി​ലി​ന​ടു​ത്തു​ള്ള കോ​ട്ടാ​ർ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു ഇ​യാ​ൾ ചു​രു​ങ്ങി​യ വി​ല​യ്ക്ക് വി​റ്റി​രു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട്ടി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ആ​റു​മാ​സം മു​ന്പാ​ണ് ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മു​ന്പ് വെ​ണ്മ​ണി​യി​ൽ പി​ടി​ച്ചു​പ​റി കേ​സി​ൽ ര​ണ്ട​ര​വ​ർ​ഷം ഇ​യാ​ൾ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.