ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ചു
Friday, September 13, 2019 10:31 PM IST
ആ​ല​പ്പു​ഴ: കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്സ​വ​ബ​ത്ത​യാ​യി ആ​യി​രം രൂ​പ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ല​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.
സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കെഎസ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​യും ഉ​ത്സ​വ​ബ​ത്ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ കെഎ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും ആ​ല​പ്പു​ഴ യൂ​ണി​റ്റ് യോ​ഗം അ​ഭി​ന​ന്ദി​ച്ചു.