സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
Friday, September 13, 2019 10:33 PM IST
മ​ങ്കൊ​ന്പ്: ആ​ല​പ്പു​ഴ - ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ ചെ​ത്തു തൊഴിലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡ് ചെ​ന്പും​പു​റം മ​നോ​ജ് ഭ​വ​നി​ൽ സോ​മ​ന്‍റെ മ​ക​ൻ മ​നോ​ജി (32) നാ​ണു പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പ​ണ്ടാ​ര​ക്കു​ള​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നെ​ത്തി​യ കാ​ർ സ്കൂ​ട്ട​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ

ആ​ല​പ്പു​ഴ: മ​രു​മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ല്ല​ന ശ​ങ്ക​ര​മം​ഗ​ലം വീ​ട്ടി​ൽ സ​ര​സ​മ്മ (52) യെ​യാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ര​സ​മ്മ​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട​യാ​ളെ പി​ടി​ച്ചു​മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര​സ​മ്മ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്.