മാ​വേ​ലി​ക്ക​ര​യി​ൽ ദേ​ശീ​യ സം​ഗീ​തോ​ത്സ​വം 15 മു​ത​ൽ
Friday, September 13, 2019 10:33 PM IST
മാ​വേ​ലി​ക്ക​ര: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഗ​സു​ധ എ​ന്ന പേ​രി​ൽ ദേ​ശീ​യ സം​ഗീ​തോ​ത്സ​വം 15 മു​ത​ൽ 19 വ​രെ മാ​വേ​ലി​ക്ക​ര ഗ​വ. ടി​ടി​ഐ​യി​ൽ ന​ട​ക്കും.
സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ന്ന ഓ​രോ ദി​വ​സ​വ​വും മാ​വേ​ലി​ക്ക​ര​യി​ലെ പ്ര​ശ​സ്ത ക​ലാ​കാ​രന്മാ​രാ​യ മാ​വേ​ലി​ക്ക​ര വേ​ലു​ക്കു​ട്ടി നാ​യ​ർ, മാ​വേ​ലി​ക്ക​ര പ്ര​ഭാ​ക​ര​വ​ർ​മ, മാ​വേ​ലി​ക്ക​ര എ​ച്ച്.​രാ​മ​നാ​ഥ​ൻ, മാ​വേ​ലി​ക്ക​ര പൊ​ന്ന​മ്മ, മാ​വേ​ലി​ക്ക​ര ശ​ങ്ക​ര​ൻ​കു​ട്ടി നാ​യ​ർ എ​ന്നി​വ​രു​ടെ സ്മ​ര​ണ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്നു ന​രേ​ന്ദ്ര പ്ര​സാ​ദ് സ്മാ​ര​ക നാ​ട​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര സെ​ക്ര​ട്ട​റി എ​ൻ.​റൂ​ബി​രാ​ജ് കാ​ന്പി​ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.
15നു 5.30​നു മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​ധ്യ​ക്ഷ കെ​പി​എ​സി ല​ളി​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്നു മ​ഹ​തി​യു​ടെ സം​ഗീ​ത ക​ച്ചേ​രി. 16നു 5.30​നു എം.​കെ.​തു​ഷാ​റി​ന്‍റെ സം​ഗീ​ത​ക​ച്ചേ​രി, 6.30നു ​യു.​പി.​രാ​ജു, യു.​നാ​ഗ​മ​ണി എ​ന്നി​വ​രു​ടെ മാ​ൻ​ഡ​ലി​ൻ ക​ച്ചേ​രി, 17നു 5.30​നു ര​ത്ന​ശ്രീ അ​യ്യ​രു​ടെ ത​ബ​ല ക​ച്ചേ​രി, 6.30നു ​സു​ധ ര​ഘു​നാ​ഥ​ന്‍റെ സം​ഗീ​ത ക​ച്ചേ​രി, 18നു 5.30​നു പാ​ല​ക്കു​ള​ങ്ങ​ര സി​സ്റ്റേ​ഴ്സി​ന്‍റെ സം​ഗീ​ത ക​ച്ചേ​രി, 6.30നു ​സു​ക​ന്യ രാം ​ഗോ​പാ​ലി​ന്‍റെ ല​യ​രാ​ഗ സ​മ​ർ​പ്പ​ണം, 19നു 5.30​നു എ​സ്.​മ​ഹാ​ദേ​വ​ന്‍റെ വീ​ണ​ക്ക​ച്ചേ​രി, 6.30നു​ടി.​എം. കൃ​ഷ്ണ​യു​ടെ സം​ഗീ​ത​ക​ച്ചേ​രി.