എ​ട്ടാ​മി​ടം തി​രു​നാ​ൾ
Saturday, September 14, 2019 10:43 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കു​ട​വെ​ച്ചൂ​ർ പ​ള്ളി​യി​ലെ എ​ട്ടാ​മി​ടം തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്നു പു​ല​ർ​ച്ചെ 4.30 നു ​ആ​രാ​ധ​ന, ജ​പ​മാ​ല. അ​ഞ്ചു മു​ത​ൽ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന. 10.30 നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.30നും, 1.30​നും, 2.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.30 നു ​കൊ​ടി​യി​റ​ക്കം. ശേ​ഷം ഭ​ക്ത​ജ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി ന​ട​ത്തു​ന്ന നീ​ന്തു നേ​ർ​ച്ച. തു​ട​ർ​ന്ന് കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പ​ണം.