കു​ടി​വെ​ള്ളപൈ​പ്പ് പൊ​ട്ടി, ജ​ല​വി​ത​ര​ണം മു​ട​ങ്ങി
Saturday, September 14, 2019 10:44 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു സ​മീ​പം ജ​പ്പാ​ൻ​ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും താ​ലൂ​ക്കി​ന്‍റെ തെ​ക്ക​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല വി​ത​ര​ണം മു​ട​ങ്ങി. ചേ​ർ​ത്ത​ല തെ​ക്ക്, മാ​രാ​രി​ക്കു​ളം വ​ട​ക്ക്, ക​ഞ്ഞി​ക്കു​ഴി, മു​ഹ​മ്മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം പൂ​ർ​ണമാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലും ത​ണ്ണീ​ർ​മു​ക്കം, പ​ള്ളി​പ്പു​റം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭാ​ഗീ​ക​മാ​യും ജ​ല​വി​ത​ര​ണം നി​ല​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ സി​ങ്കി​ൾ പ​ന്പിം​ഗ് ഉ​ണ്ടാ​കും.

ജ​പ്പാ​ൻ​ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​നാ​യി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 600 എം​എം ഗ്ലാ​സ് റീ​ഇ​ൻ​ഫോ​ഴ്സ​ഡ് (ജി​ആ​ർ​പി) ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പൊ​ട്ടി​യ​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ആ​യ​തി​നാ​ൽ റോ​ഡ് പൊ​ട്ടി​ച്ചു പൈ​പ്പ് ന​ന്നാ​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തി​ന്‍റേത് ഉ​ൾ​പ്പെടെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

എ​ങ്കി​ലും ഇ​ന്ന​ലെ ത​ന്നെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ല​ത്തെ മ​ണ​ൽ നീ​ക്കി പൊ​ട്ടി​യ പൈ​പ്പ് ഭാ​ഗം മു​റി​ച്ചു നീ​ക്കി പു​തി​യ പൈ​പ്പ് ക​ഷ​ണം ഘ​ടി​പ്പി​ക്കു​ന്ന​താ​ണ് ജോ​ലി​ക​ൾ. ഇ​വ​യെ​ല്ലാം 18ന് ​പൂ​ർ​ത്തി​യാ​ക്കി 19 രാ​വി​ലെ പ​ന്പി​ംഗ് തു​ട​ങ്ങി വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ പ​ണി​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കും.