ശാ​പ​മോ​ക്ഷം​കാ​ത്ത് മ​ട്ടാ​ഞ്ചേ​രി-​ലി​സ്യു റോ​ഡ്
Monday, September 16, 2019 10:34 PM IST
മ​ങ്കൊ​മ്പ് : മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​തെ താ​റു​മാ​റാ​യി​ക്കി​ട​ക്കു​ന്ന മ​ട്ടാ​ഞ്ചേ​രി-​ലി​സ്യു റോ​ഡി​നോ​ട് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ തു​ട​രു​ന്നു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നം​പ്ര​തി യാ​ത്ര​ചെ​യ്യു​ന്ന റോ​ഡ് പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​കു​ന്നു. ര​ണ്ടാം​ഘ​ട്ട പ​ണി​ക​ളു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ചെ​റി​യൊ​രു പ്ര​ദേ​ശ​ത്തെ വീ​ണ്ടും അ​വ​ഗ​ണി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്ന​ത്. ആ​കെ 1350 മീ​റ്റ​ർ മാ​ത്രം വ​രു​ന്ന റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള മ​ട്ടാ​ഞ്ചേ​രി മു​ത​ൽ ക​ണി​യാ​മ്പ​റ​മ്പ് വ​രെ​യു​ള്ള 700 മീ​റ്റ​ർ പ്ര​ദേ​ശം നേ​ര​ത്തെ ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു.

അ​ടു​ത്ത​യി​ട​യ്ക്കു റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി എം​പി ഫ​ണ്ടി​ൽ നി​ന്നും 10. 5 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൻ പ്ര​കാ​രം കാ​വാ​ലം ലി​സ്യു ക​ലു​ങ്കു മു​ത​ലു​ള്ള 300 മീ​റ്റ​ർ ദൂ​രം ടാ​റിം​ഗ് ചെ​യ്യു​ന്ന​തി​നാ​യി ക​രാ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. എ​ന്നാ​ൽ മ​ധ്യ​ഭാ​ഗ​ത്തെ അ​വ​ശേ​ഷി​ക്കു​ന്ന 250 മീ​റ്റ​റോ​ളം മാ​ത്രം വ​രു​ന്ന പ്ര​ദേ​ശ​ത്തെ ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു്ന്നു.

ഏ​തെ​ങ്കി​ലും ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​വും ഇ​തോ​ടൊ​പ്പം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് അ​ഞ്ഞൂ​റോ​ളം വീ​ട്ടു​കാ​രാ​ണ് നി​ത്യ​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗ​വ. ടെ​ക്‌​നി​ക്ക​ൽ ഹൈ​സ്‌​കൂ​ൾ, ലി​സ്യൂ കോ​ൺ​വെ​ന്‍റ്, 945 -ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി, ന്യൂ ​സെ​ന്‍റ് തെ​രേ​സാ​സ് എ​ൽ​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഏ​ക സ​ഞ്ചാ​ര​മാ​ർ​ഗം കൂ​ടി​യാ​ണി​ത്.

ബോ​ട്ടു യാ​ത്രയ്ക്കാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ലി​സ്യു ജെ​ട്ടി​യി​ലേ​ക്കു പോ​കു​ന്ന​തും കൃ​ഷി സീ​സ​സ​ണാ​യാ​ൽ രാ​ജ​പു​രം കാ​യ​ൽ, ഇ​രു​പ​ത്തി​നാ​ലാ​യി​രം, ആ​റാ​യി​രം കാ​യ​ലു​ക​ളി​ലേ​ക്കു​ള്ള ക​ർ​ഷ​ക​രും യാ​ത്ര ചെ​യ്യു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഒ​ന്നും​ത​ന്നെ ന​ട​ത്താ​ത്ത​തി​നാ​ൽ വെ​ള്ള​ക്കെ​ട്ടും ചെ​ളി​യും മൂ​ലം റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ക്കു​ന്നു. ജ​ല​ഗ​താ​ഗ​തം പോ​ലും അ​സാ​ധ്യ​മാ​യ പ്ര​ദേ​ശ​ത്തേ​യ്ക്കു റോ​ഡി​ന്‍റെ അ​വ​സ്ഥ​മൂ​ലം ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ലും ക​ട​ന്നു​വ​രാ​ൻ മ​ടി​ക്കു​ന്നു. ഇ​തു​മൂ​ലം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.