ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ മു​ത​ൽ
Tuesday, September 17, 2019 10:37 PM IST
ചേ​ർ​ത്ത​ല: ജി​ല്ലാ ജൂ​ണി​യ​ർ അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് 19, 20 തീ​യ​തി​ക​ളി​ൽ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. 42 ക്ല​ബു​ക​ളി​ലെ 600ൽ​പ്പ​രം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​മെ​ന്ന് ജി​ല്ലാ അ​ത്‌ലറ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും സ​മ്മാ​നി​ക്കും. ഒ​ക്ടോ​ബ​ർ നാ​ലു​മു​ത​ൽ ആ​റു​വ​രെ പാ​ലാ​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന മീ​റ്റി​ലേ​ക്ക് ജി​ല്ലാ​ടീ​മി​നെ തെ​ഞ്ഞെ​ടു​ക്കും. എ​ട്ട് വി​ഭാ​ഗ​ങ്ങ​ളി​ൽ 125 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 19ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​ബി. മ​നോ​ജ് മു​ഖ്യാ​തി​ഥി​യാ​കും. 20ന് ​വൈ​കു​ന്നേ​രം ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഭ മ​ധു ചാ​ന്പ്യ​ൻ​ഷി​പ്പ് വി​ത​ര​ണം​ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ഉ​ല്ലാ​സ്, ഓ​ണ​റ​റി സെ​ക്ര​ട്ട​റി കെ.​കെ. പ്ര​താ​പ​ൻ, ട്ര​ഷ​റ​ർ ആ​ർ.​ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.