ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ന് ആദ്യമായി റി​സ​ർ​വ് മെ​ഷീ​നു​ക​ൾ
Saturday, September 21, 2019 11:01 PM IST
ആ​ല​പ്പു​ഴ: അ​രൂ​ർ ഉ​പ​തെര​ഞ്ഞെ​ടു​പ്പി​ന് അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളാ​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. 183 പോ​ളിം​ഗ് ബൂ​ത്തു​ക​ൾ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ട്. 370 ഇ​വി​എ​മ്മു​ക​ൾ ജി​ല്ല​യി​ൽ എ​ത്തി.
നൂറു ശ​ത​മാ​നം റി​സ​ർ​വ് മെ​ഷീ​നു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​രു​തി​യി​ട്ടു​ണ്ട്. ബി​ഇ​എ​ൽ എ​ന്ന ക​ന്പ​നി​യു​ടെ മെ​ഷീ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ ബി​ഇ​എ​ൽ മെ​ഷീ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.