സ്വ​കാ​ര്യ ബ​സി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Saturday, September 21, 2019 11:03 PM IST
ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ൽ യാ​ത്ര​ചെ​യ്ത വീ​ട്ട​മ്മ സ്വ​കാ​ര്യ​ബ​സി​ടി​ച്ച് മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ഒ​റ്റ​മ​ശേ​രി കു​രി​ശി​ങ്ക​ൽ പ​രേ​ത​നാ​യ മാ​ർ​ട്ടി​ന്‍റെ ഭാ​ര്യ ബീ​ന​യാ (45) ണ് ​മ​രി​ച്ച​ത്. ഡോ​ക്ട​റെ കാ​ണാ​ൻ മ​ക​നോ​ടൊ​പ്പം പോ​കു​ന്പോ​ൾ ചേ​ർ​ത്ത​ല മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍​ഡി​ന് വ​ട​ക്ക് പ​ട​യ​ണി​പ്പാ​ല​ത്തി​ന് സ​മി​പം ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രി​ന്നു അ​പ​ക​ടം. ബീ​ന​യും മ​ക​ൻ സ​നു​വും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ പ​ടി​ഞ്ഞാ​റു​നി​ന്ന് പ​ട​യ​ണി​പ്പാ​ല​ത്തി​നു സ​മീ​പം ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബീ​ന മ​രി​ച്ചു. പ​രി​ക്കേ​റ്റ സ​നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സി​ജു​വാ​ണ് ബീ​ന​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഒ​റ്റ​മ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. ഇ​വി​ടെ സ​മാ​ന​രീ​തി​യി​ൽ ര​ണ്ടു​മാ​സം മു​ന്പ് യു​വാ​വ് മ​രി​ച്ചി​രു​ന്നു.