കാ​രു​ണ്യ​ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​ സ​ർ​ക്കാ​ർ പാ​വ​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി ന​ല്കി​യെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്
Saturday, October 12, 2019 10:55 PM IST
ചേ​ർ​ത്ത​ല: കെ.​എം. മാ​ണി ന​ട​പ്പാക്കി​യ ബൃ​ഹ​ത്താ​യ കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ കേ​ര​ള സ​ർ​ക്കാ​ർ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ഇ​രു​ട്ട​ടി​യാ​ണെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ.
അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​നാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജേ​ക്ക​ബ് ) പ​ള്ളി​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ ബി​പി​എ​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 20 ല​ക്ഷ​ത്തോ​ളം ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന ഓ​ണ​ക്കി​റ്റ് പി​ണ​റാ​യി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി.

പാ​ല​യി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യം പ്രാ​ദേ​ശിക വി​ഷ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ടി.​ജി. നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൈ​സി ബെ​ന്നി, സു​രേ​ഷ് വെ​ള്ളി​മു​റ്റം, ജോ​സ​ഫ് തോ​ട്ടു​ങ്ക​ര, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, തോ​മ​സ് കു​ന്ന​ത്ത​റ, രാ​ജ​പ്പ​ൻ ചെ​ട്ടി​യാ​ർ, ജ​യ​ൻ പ​ള്ളിപ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.