സ​ഞ്ചാ​ര​മാ​ർ​ഗ​ത്തി​നാ​യി ജ​ന​കീ​യ​സ​മ​രം : തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി മു​പ്പ​തു കു​ടും​ബ​ങ്ങ​ൾ
Monday, October 14, 2019 11:08 PM IST
പൂ​ച്ചാ​ക്ക​ൽ: റോ​ഡും പാ​ല​വു​മി​ല്ല. പ്ര​തി​ഷേ​ധ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് ക​ട​ത്തു​ക​ട​വ് ഭാ​ഗ​ത്തെ 60 ഓ​ളം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളാ​ണ് തീ​ര​ദേ​ശ റോ​ഡി​ന​രി​കി​ൽ പ​ന്ത​ൽ കെ​ട്ടി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. വോ​ട്ട് ബ​ഹി​ഷ്ക​രി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ​മ​ര​പ​ന്ത​ലി​ന് സ​മീ​പം ബോ​ർ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി ജ​ന​ങ്ങ​ൾ മ​ടു​ത്തു. അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു.

വി​വ​ര​ങ്ങ​ൾ തി​ര​ക്കി​ച്ചെ​ന്ന നാ​ട്ടു​കാ​രോ​ട് അ​ധി​കാ​രി​ക​ൾ പ്ര​തി​കാ​ര​മ​നോ​ഭാ​വ​ത്തോ​ടെ പെ​രു​മാ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം വ​ർ​ധി​ച്ചു. ക​ട​ത്തു​ക​ട​വ് പാ​ല​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​നി​ന്ന് തെ​ക്കോ​ട്ടു​ള്ള പു​ന്ന​യ്ക്ക​ൽ വാ​ല​യി​ൽ റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് 2015ലാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. 450 മീ​റ്റ​ർ നീ​ള​ത്തി​ലും ആ​റ് മീ​റ്റ​ർ വീ​തി​യി​ലും പാ​ല​മു​ൾ​പ്പെ​ടെ റോ​ഡ് നി​ർ​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഇ​തി​നാ​യി 55 ല​ക്ഷ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യും 44 ല​ക്ഷം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ൾ റോ​ഡി​നാ​യി വി​ട്ടു​കൊ​ടു​ത്ത സ്ഥ​ലം പ്ര​മാ​ണ​ത്തി​ൽ കു​റ​വു വ​രു​ത്തി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​രം അ​ട​ക്കു​ക​യും ചെ​യ്തു.

വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ പോ​ലും അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം ചു​മ​ന്നു​കൊ​ണ്ടു​വ​ന്നാ​ലേ പ്ര​ധാ​ന റോ​ഡി​ലെ​ത്തു​ക​യു​ള്ളൂ. പ്ര​ദേ​ശ​ത്തെ മു​പ്പ​തു​വീ​ടു​ക​ളി​ലാ​യി നൂ​റോ​ളം സ​മ്മ​തി​ദാ​യ​ക​രാ​ണ് ഉ​ള്ള​ത്. വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ സ​ഞ്ചാ​ര​മാ​ർ​ഗ​ത്തി​നാ​യി. യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ വോ​ട്ട് ചെ​യ്യി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.