നെ​ത​ർ​ലാ​ൻ​ഡ്സ് രാ​ജാ​വും രാ​ജ്ഞി​യും 18 ന് ​ആ​ല​പ്പു​ഴ​യി​ൽ
Monday, October 14, 2019 11:11 PM IST
ആ​ല​പ്പു​ഴ: നെ​ത​ർ​ലാ​ൻ​ഡ്സ് രാ​ജാ​വ് വി​ല്യം അ​ല​ക്സാ​ണ്ട​റും രാ​ജ്ഞി മാ​ക്സി​മ​യും 18 ന് ​ആ​ല​പ്പു​ഴ​യി​ൽ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്നും റോ​ഡു​മാ​ർ​ഗം ആ​ല​പ്പു​ഴ​യി​ലെ​ത്തു​ന്ന രാ​ജാ​വും സം​ഘ​വും ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം കാ​യ​ൽ കാ​ഴ്ച​ക​ൾ ക​ണ്ടു​മ​ട​ങ്ങും.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണം ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വി​ല​യി​രു​ത്തി.
ഇ​ന്നു​രാ​വി​ലെ കാ​യ​ലി​ൽ പ്ര​ത്യേ​ക മു​ന്നൊ​രു​ക്ക വി​ല​യി​രു​ത്ത​ൽ ന​ട​ത്തും. ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ നി​ന്ന് ബോ​ട്ടു​മാ​ർ​ഗം എ​സ്.​എ​ൻ ജ​ട്ടി വ​രെ​യാ​ണ് കാ​യ​ൽ യാ​ത്ര. 17, 18 തീ​തി​ക​ളി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ൾ, മ​ത്സ്യ​ബ​ന്ധ​നം, യാ​ത്ര​ബോ​ട്ടു​ക​ൾ എ​ന്നി​വ​യ്ക്കും നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.